സഹോദയ ബാഡ്മിന്റൺ & ടേബിൾ ടെന്നിസ് ടൂർണമെന്റിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് തിളക്കമാർന്ന നേട്ടങ്ങൾ

ഇരിങ്ങാലക്കുട : മാള ഹോളി ഗ്രേസ് അക്കാഡമിയിൽ നടന്ന തൃശ്ശൂർ സെൻട്രൽ സഹോദയ ബാഡ്മിന്റൺ & ടേബിൾ ടെന്നിസ് ടൂർണമെന്റ് 2024 ൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് തിളക്കമാർന്ന നേട്ടങ്ങൾ. ആൺകുട്ടികളുടെ ടേബിൾ ടെന്നീസ് മത്സരത്തിൽ ഓവറോൾ കിരീടം, പെൺകുട്ടികളുടെ ടേബിൾ ടെന്നീസ് മത്സരത്തിൽ ഓവറോൾ രണ്ടാം സ്ഥാനം, പെൺകുട്ടികളുടെ ബാഡ്മിന്റൺ മത്സരത്തിൽ ഓവറോൾ മൂന്നാം സ്ഥാനം, ആൺകുട്ടികളുടെ ബാഡ്മിന്റൺ മത്സരത്തിൽ ഓവറോൾ മൂന്നാം സ്ഥാനം എന്നിവ ഭാരതീയ വിദ്യാഭവൻ സ്വന്തമാക്കി.



19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ബാഡ്മിന്റൺ ഡബിൾസ് മത്സരത്തിൽ ശിവാനി സുധീർ, നവമി മനോജ് എന്നിവർക്ക് ഒന്നാം സ്ഥാനം, 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ബാഡ്മിന്റൺ സിംഗിൾസ് മത്സരത്തിൽ ശിവാനി സുധീർ ഒന്നാം സ്ഥാനം, 15 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ബാഡ്മിന്റൺ സിംഗിൾസ് മത്സരത്തിൽ ശരൺ ഐസക് ഒന്നാം സ്ഥാനം.

19 വയസ്സിന് താഴെയുള്ള ടേബിൾ ടെന്നീസ് ഡബിൾസ് മത്സരത്തിൽ ഋഷികേശ് ഗിരീഷ്, ആർഷൽ കെ എസ് എന്നിവർക്ക് ഒന്നാം സ്ഥാനം, 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ടേബിൾ ടെന്നീസ് ഡബിൾസ് മത്സരത്തിൽ എയ്ഞ്ചൽമരിയ ബിനോയ്, നവമി മനോജ് എന്നിവർക്ക് ഒന്നാം സ്ഥാനം.

12 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ടേബിൾ ടെന്നീസ് ഡബിൾസ് മത്സരത്തിൽ അയാൻ ലിജീഷ്, ശ്രീഹരി പി ബി എന്നിവർക്ക് ഒന്നാം സ്ഥാനം, 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ടേബിൾ ടെന്നീസ് ഡബിൾസ് മത്സരത്തിൽ എയ്ഞ്ചൽ ടോമി, ലക്ഷ്മി വി എസ് എന്നിവർക്ക് രണ്ടാം സ്ഥാനം, 12 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ടേബിൾ ടെന്നീസ് ഡബിൾസ് മത്സരത്തിൽ ആരുഷി ശ്രീകേഷ്, സ്വസ്തിക എന്നിവർക്ക് മൂന്നാം സ്ഥാനം.

15 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ബാഡ്മിന്റൺ ഡബിൾസ് മത്സരത്തിൽ ശരൺ ഐസക്, നിവേദ് സന്ദീപ് എന്നിവർക്ക് മൂന്നാം സ്ഥാനം എന്നീ നേട്ടങ്ങളോടെയാണ് തിളക്കമാർന്ന വിജയം ഇരിഞ്ഞാലക്കുട ഭാരതീയ വിദ്യാഭവൻ സ്വന്തമാക്കിയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page