വൻ ചീട്ടുകളി സംഘം പിടിയിൽ: 68030 രൂപ പിടിച്ചെടുത്തു

കൊടുങ്ങല്ലൂർ : കാവിൽ കടവിൽ ബിന്‍റെയുടെ (ചാണാപറമ്പിൽ വീട്) വീട്ടിൽ പണം വച്ച് ചീട്ടുകളിക്കുകയായിരുന്ന 8 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

തമ്പി (49), ചാണേപ്പറമ്പിൽ ഹൗസ്, കാവിൽകടവ്, ലോകമല്ലേശ്വരം, അബ്ദുൾ ലത്തീഫ് (52) പാലക്കൽ ഹൗസ്, പന്തീരമ്പാല പുല്ലൂറ്റ്, സച്ചിദാനന്ദൻ (55) പററത്ത് ​ഹൗസ്, ശൃം​ഗപുരം, ആൻ്റണി (52) ചാണേപറമ്പിൽ വീട്, കാവിൽകടവ് ലോകമല്ലേശ്വരം, റിജിത്ത് (40) ഒറ്ററാട്ട് ഹൗസ്, എറിയാട് സെൻ്റർ, ഗോപൻ , കോണ്ടിയറ ഹൗസ് അഞ്ചപ്പാലം , മേത്തല, ഷെമീർ (47) പുത്തൻപുരക്കൽ ഹൗസ് , പേ ബസാർ , എറിയാട്, ബിന്റി (43) ചാനേപറമ്പിൽ വീട്, കാവിൽകടവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 68,030 രൂപയും പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരുന്നു.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡി വൈ എസ് പി വി കെ രാജു വിന്റെ നി‍ർദ്ദേശത്തിൽ കൊടുങ്ങല്ലൂർ പോലീസ് സബ് ഇൻസ്പെക്ടർ സജിൽ.കെ.ജി, പ്രോബേഷൻ സബ് ഇൻസ്പെക്ടർ വൈഷ്ണവ് രാമചന്ദ്രൻ , സീനിയർ സിവിൽ പോലിസ് ഓഫിസർ ​ഗിരീഷ്, സിവിൽ പോലിസ് ഓഫിസർമാരായ ഗോപേഷ്, സുമേഷ്,ബിനിൽ എന്നിവർ ചേർന്നാണ് ചീട്ട് കളി സംഘത്തെ പിടികൂടിയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page