ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന : 12-ാം നാൾ സമരാഗ്നി ജ്വലനം പുലിപ്പാറക്കുന്നിൽ നടന്നു, ഇന്ന് വേഴേക്കാട്ടുകരയിൽ

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ മാർച്ച്‌ 15 ന് വിളംബരം ചെയ്ത കല്ലേറ്റുംകര വികസന സമിതിയുടെ സമരം 12ാം നാൾ  സമരാഗ്നി ജ്വലനം നടന്നു. പുലിപ്പാറക്കുന്നിൽ സമര പരിപാടികൾ ആൻ്റു പുന്നേലിപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജോസ് കുഴിവേലി അദ്ധ്യക്ഷത വഹിച്ചു.



ശരി ശാരദാലയം സമര സന്ദേശം നൽകി. ജോൺസൺ കൈനാടത്തു പറമ്പിൽ, അനൂപ് കാളക്കാടൻ, പോൾസൺ പുന്നേലിപറമ്പിൽ, കുമാരൻ കൊട്ടത്തിൽ, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ഡേവിസ് ഇടപ്പള്ളി, ബിജു കൊടിയൻ എന്നിവർ നേതൃത്വം നൽകി. വർഗ്ഗീസ് പന്തല്ലൂക്കാരൻ സ്വാഗതവും കെ.എഫ്. ജോസ് നന്ദിയും പറഞ്ഞു.



13-ാം നാൾ സമരാഗ്നി ജ്വലനം മാർച്ച് 27 വ്യാഴം വൈകീട്ട് 6.30 ന് വേഴേക്കാട്ടുകര നടക്കും. ഉദ്ഘാടനം ജോൺസൻ കൈനാടത്തുപറമ്പിൽ നിർവഹിക്കും. ഡേവിസ് ഇടപ്പിള്ളി സമരസന്ദേശം നൽകും. ബിജു കൊടിയൻ അദ്ധ്യക്ഷത വഹിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page