ബി.ജെ.പി ലഹരി വിരുദ്ധ ജന ജാഗ്രതാ നൈറ്റ് മാർച്ച്

ഇരിങ്ങാലക്കുട : ബിജെപി സൗത്ത് ജില്ല ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജനജാഗ്രതാ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ഠാണാ പുതംകുളം മൈതാനിയിൽ നിന്നാരംഭിച്ച മാർച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എൻ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.



ബിജെപി സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ, കൃപേഷ് ചെമ്മണ്ട എന്നിവർ സംസാരിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡണ്ടുമാരായ ആർച്ച അനീഷ്, പി എസ് സുബീഷ്, ടി വി പ്രജിത്ത്, വി സി സിജു, നേതാക്കളായ കെ എ സുരേഷ്, ലോചനൻ അമ്പാട്ട്, സന്തോഷ് ചെറാക്കുളം, കവിതാ ബിജു, കെ പി ജോർജ്, സി പി സെബാസ്റ്റ്യൻ, ഷൈജു കുറ്റിക്കാട്ട്, വി സി രമേഷ് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page