സംഗമേശന്റെ 12 അടി ശില്പവുമായി ദീപു കളരിക്കൽ

ഇരിങ്ങാലക്കുട : സംഗമേശന്റെ തിരുവുത്സവം ആഘോഷിക്കുന്ന വേളയിൽ ഭക്തജനങ്ങൾക്ക് കാഴ്ചവിരുന്നായി കൂടൽമാണിക്യം സ്വാമിയുടെ 12 അടി വലുപ്പമുള്ള തെർമോകോൾ ശില്പവുമായി ദീപു കളരിക്കൽ.

സമർപ്പണമായാണ് കലാകാരനായ അദ്ദേഹം അൻപതിനായിരം രൂപയോളം ചിലവാക്കി ശില്പം നിർമിച്ചെടുത്തത്. ഫെവിക്കോളും തെർമോക്കോളും ചേർത്ത് ഒരാഴ്ചകൊണ്ടാണ് വളരെ മനോഹരമായ രീതിയിൽ ഭക്തിതുളുമ്പുന്ന പ്രസരിപ്പുള്ള സംഗമേശന്റെ ശില്പം പൂർത്തീകരിച്ചത്.

ക്ഷേത്രത്തിനായി എന്തെങ്കിലും നിർമ്മിച്ചു സമർപ്പിക്കണമെന്ന് താനും ഭാര്യയും ആഗ്രഹിച്ചിരുന്നതായും ഒടുവുൽ ഭഗവാന്റെ തന്നെ രൂപം സമർപ്പണം ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും ദീപു പറഞ്ഞു. ചേലുകാവിൽ ദീപാർട്സ് എന്ന ഒരു സ്ഥാപനം നടത്തുകയാണ് ഇദ്ദേഹം. ബുദ്ധന്റെ ഉൾപ്പടെ നിരവധി ശില്പങ്ങൾ നിർമിച്ചു നൽകിയിട്ടുണ്ട്.

ദീപു സമർപ്പിച്ച ശിൽപം അർഹിക്കുന്ന പ്രാധാന്യത്തോടെ കൂടൽമാണിക്യം ദേവസ്വം പറ്റിയ ഒരിടത്തു സ്ഥിരമായി പ്രദര്ശിപ്പിക്കാമെന്നു ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പറഞ്ഞു. മനോഹരമായ ശില്പം നിർമിച്ച ശില്പിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. താത്കാലികമായി ക്ഷേത്രത്തിന്റെ കിഴെക്കെനടയിൽ വെച്ചിട്ടുള്ള സംഗമേശന്റെ ശില്പത്തിന്റെ ഒപ്പം സെല്ഫിയുടുക്കാൻ ഇപ്പോൾ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page