നഗരസഭാ തല സ്കൂൾ പ്രവേശനോത്സവം ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൽ നടന്നു

ഇരിങ്ങാലക്കുട : നഗരസഭാ തല സ്കൂൾ പ്രവേശനോത്സവം ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൽ നടന്നു. നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജയ്സൺ പാറേക്കാടൻ അദ്ധ്യക്ഷത വഹിച്ചു.



യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി, വാർഡ് കൗൺസിലർ ഒ.എസ് അവിനാഷ് , എച്ച് എസ് എസ് പി ടി എ പ്രസിഡണ്ട് പി കെ അനിൽകുമാർ , ജി എൽ പി എസ് പി.ടി.എ പ്രസിഡണ്ട് അംഗന അർജുനൻ, എം പി ടി എ പ്രസിഡണ്ട് വിൻസി ബെന്നി , എച്ച് എസ് എസ് പ്രിൻസിപ്പൽ ബിന്ദു പി ജോൺ , വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹേന കെ.ആർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

പ്രീ പ്രൈമറിയിലും പ്രൈമറിയിലും ഇത്തവണ വിദ്യാർത്ഥികളുടെ അഡ്മിഷൻ കൂടിയതായി ജി.എൽ.പി സ്കൂൾ അധികൃതർ അറിയിച്ചു, മൊത്തം 141 വിദ്യാർത്ഥികൾ ഉണ്ട് സ്കൂളിൽ ഇപ്പോൾ.



ജി.എൽ.പി.എസ് ഹെഡ്മിസ്ട്രസ് അസീന പി.ബി സ്വാഗതവും എച്ച് എസ് ഹെഡ്മിസ്ട്രസ് സുഷ കെ എസ് നന്ദിയും പറഞ്ഞു. ശുചിത്വ പ്രതിജ്ഞ , കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവയും നടന്നു. ചടങ്ങിൽ പോലീസ്, എക്സൈസ് വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page