2023 ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ഇന്ത്യയിൽ നിന്നുള്ള എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ഹിന്ദി ചിത്രം ” സ്റ്റോളൺ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 13 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
രാജസ്ഥാനിലെ ഒരു ഗ്രാമീണ റെയിൽവേ സ്റ്റേഷനിൽ ദരിദ്രയായ ആദിവാസി സ്ത്രീയുടെ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടികൊണ്ട് പോകുന്നു. അടുത്ത ദിവസം നടക്കുന്ന വിവാഹ ചടങ്ങിന് പങ്കെടുക്കാൻ സ്റ്റേഷനിൽ എത്തുന്ന സഹോദരനെ കൊണ്ട് പോകാൻ ഇതേ സമയം സ്റ്റേഷനിൽ എത്തുന്ന ഗൗതമും സഹോദരനും കുഞ്ഞിനെ തേടിയുള്ള പോലീസ് അന്വേഷണത്തിൽ ചേരുന്നു. വളരെ സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്കാണ് സഹോദരൻമാർ എത്തിപ്പെടുന്നത്.. 94 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

