നഗരസഭ യു.ഡി.എഫ് ഭരണത്തിനെതിരെ സി.പി.ഐ(എം) ജനകീയ കുറ്റവിചാരണ സദസ്സ് നടത്തി

മാപ്രാണം : കാൽ നൂറ്റാണ്ട് കാലമായി ഇരിങ്ങാലക്കുട നഗരസഭാ ഭരണത്തിന് നേതൃത്വം നൽകുന്ന യു.ഡി.എഫ് ഭരണസമിതികളുടെ ദുർഭരണത്തിനും, വികസന മുരടിപ്പിനുമെതിരെ സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗവും,നഗരസഭ പ്രതിപക്ഷ നേതാവുമായ അഡ്വ. കെ.ആർ. വിജയ ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് ഭരണ സമിതിയുടെ വികസന വിരുദ്ധത ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള 24 കുറ്റങ്ങളടങ്ങിയ കുറ്റപത്രം സി.സി.ഷിബിൻ വായിച്ചവതരിപ്പിച്ചു. യു.ഡി.എഫ് ഭരണ നേതൃത്വത്തിന്റെ പ്രതീകാത്മക രൂപത്തിനെ ചൂരൽ കൊണ്ട് 24 അടി നൽകി ജനകീയ ശിക്ഷാവിധിയും നടപ്പാക്കി.

ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.എൽ.ജീവൻലാൽ അദ്ധ്യക്ഷനായി. സി.പി.ഐ (എം) ജില്ലാകമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട്,ഏരിയാ കമ്മിറ്റിയംഗം എം.ബി. രാജുമാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

കെ.ജെ. ജോൺസൺ, ഇ.കെ. കണ്ണൻ, ധന്യ ഉണ്ണികൃഷ്ണൻ, പി.കെ. സുരേഷ്, പി.എം.നന്ദുലാൽ, എം. നിഷാദ്, എം.ആർ. രവി, എന്നിവരും,നഗരസഭ കൗൺസിലർമാരും കുറ്റവിചാരണ സദസ്സിൽ പങ്കെടുത്തു. അംബിക പള്ളിപ്പുറത്ത് സ്വാഗതവും, കെ.കെ ദാസൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page