ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്നുണ്ടോ? ഇനി മുതൽ കുട്ടികൾക്ക് നേരിട്ട് പരാതി സമർപ്പിക്കാം

അറിയിപ്പ് : വിദ്യാർത്ഥി യാത്രാ കൺസഷനുമായി ബന്ധപ്പെട്ട് ചില ബസുകളിലെ ജീവനക്കാരിൽ നിന്ന് വിദ്യാർത്ഥികൾക്ക് ദുരനുഭവങ്ങൾ ഉണ്ടാകുന്നതായുള്ള പരാതികൾ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇനി മുതൽ കുട്ടികൾക്കു കളക്ടർക്ക് നേരിട്ട് പരാതി സമർപ്പിക്കാനുള്ള സംവിധാനങ്ങൾ നിലവിൽ വന്നു.

വിദ്യാർത്ഥികളെ ബസിൽ നിന്ന് ഇറക്കിവിടുക, അപമാനിക്കുക, മോശമായി പെരുമാറുക തുടങ്ങിയ ഇത്തരം പ്രവണതകൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട്, ബസ് ഓപ്പറേറ്റർമാരുടെയും തൊഴിലാളികളുടെയും വിവിധ യോഗങ്ങളിലും സ്കൂൾ കമ്മിറ്റികളിലും വിദ്യാർത്ഥികളോട് നല്ലതായി പെരുമാറണമെന്ന് കർശന നിർദ്ദേശങ്ങൾ പലവട്ടം നൽകിയിട്ടുള്ളതാണ്. എന്നാൽ, ചില ഭാഗങ്ങളിൽ ഇപ്പോഴും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു എന്നത് ഖേദകരമാണ് എന്ന് കളറ്ററുടെ ഫാസിബ്ബോക് പോസ്റ്റിൽ പറയുന്നു.

വരും ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പും പോലീസും കർശന നടപടികൾ സ്വീകരിക്കും, നിരന്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക്, നല്ല നടപ്പും ബോധവൽക്കരണ ക്ലാസുകളും നിയമപരമായ ശിക്ഷകളും നൽകുന്നതിനെക്കുറിച്ചും ആലോചിക്കുന്നതാണ്. യാത്രാവേളകളിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ, ഒരു മടിയും കൂടാതെ താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ അറിയിക്കാവുന്നതാണ്:

പോലീസ് കൺട്രോൾ റൂം– 112
ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് – 0487 235 7008
ആർ.ടി.ഒ (വാട്ട്‌സ്ആപ്പ് മാത്രം) – 9188 963 108
റൂറൽ എസ്.പി. ഓഫീസ് – 0480 222 4000
സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് – 0487 242 3511

താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം മുഖേനയും കുട്ടികൾക്കു കളക്ടർക്ക് നേരിട്ട് പരാതി സമർപ്പിക്കാം. https://forms.gle/yFepgo1LxoR6k7Jx9

Are bus staff misbehaving with students? From now on, children can directly file complaints with the thrissur district collector

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page