ഭക്ഷ്യമേളയും ഔഷധസസ്യ പ്രദർശനവും നടത്തി

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഹയർ സെക്കൻ്ററി വിഭാഗം എൻ.എസ്. എസ് & ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യമേളയും ഔഷധസസ്യ പ്രദർശനവും നടത്തി. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയലക്ഷ്മി വിനയചന്ദ്രൻ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.

വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗം മാത്യു പാറേക്കാടൻ ഔഷധ സസ്യ പ്രദർശനത്തിന്റെ ഉദ്ഘാടനo നിർവ്വഹിച്ചു. പ്രിൻസിപ്പൽ പ്രീതി. എം.കെ, എച്ച്.എം ഉഷ വി.എം വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗം പ്രിൻസിപ്പൽ അനിൽ കെ.പി, ഹയർ സെക്കൻ്ററി ഹൈസ്കൂൾ എൽ. പി വിഭാഗം അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.

സ്കൂളിൽ പഠിയ്ക്കുന്ന നിർധനരായ കുട്ടികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് തയ്യാറാക്കി നൽകുന്നതിനു വേണ്ടിയുള്ള ധനസമാഹരണത്തിനു വേണ്ടിയാണ് മേള സംഘടിപ്പിച്ചത്. നമ്മുടെ പരിസര പ്രദേശങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്നതും പുതു തലമുറക്ക് സുപരിചിതവുമല്ലാത്ത വിവിധ ഔഷധ സസ്യങ്ങൾ കുട്ടികളെ തിരിച്ചറിയാൻ സഹായിക്കുന്നതിനും അവയുടെ ഗുണങ്ങളും ഉപയോഗങ്ങളും കുട്ടികളെ ബോധ്യപ്പെടുത്താനുമാണ് ഔഷധസസ്യ പ്രദർശനം സംഘടിപ്പിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page