രാസലഹരിക്കെതിരായി ‘0480 കലാസാംസ്കാരിക സംഘടന’യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും ആഗസ്റ്റ് 31ന് പൂക്കള മത്സരം

ഇരിങ്ങാലക്കുട : 0480 എന്ന കലാസാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും രാസലഹരിക്കെതിരായി ആഗസ്റ്റ് 31ന് പൂക്കളം തീർക്കുന്ന ഒരു ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ്. അതോടൊപ്പം അന്നേ ദിവസം രാവിലെ 8 നും 10 നും മദ്ധ്യേ ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ പൂക്കള മത്സരവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

സാധാരണയായി നടത്തുന്ന പൂക്കള മത്സരത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, 5 പേർ അടങ്ങുന്ന ഒരു ടീം അഞ്ച് അടി വ്യാസത്തിലുള്ള പൂക്കളങ്ങൾ ഒരുക്കുന്നതാണ് ഈ മത്സരം. രജിസ്ട്രേഷൻ ഫീസ് സൗജന്യമായിട്ടുള്ള ഈ പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനമായി 25,001 രൂപയും ട്രോഫിയും രണ്ടാം സമ്മാനമായി 15,001 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 10,001 രൂപയും ട്രോഫിയും സമ്മാനിക്കുന്നു.

വീടുകളിലും സ്ഥാപനങ്ങളിലും പൂക്കളം തീർക്കുന്ന ക്യാമ്പയിനിലും അതോടൊപ്പം ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സംഘടിപ്പിക്കുന്ന പൂക്കള മത്സരത്തിലും താങ്കളുടെയും സ്ഥാപനത്തിൻ്റെയും പങ്കാളിത്ത്വം ഉണ്ടാവാൻ ഏറെ സ്നേഹത്തോടെ ക്ഷണിക്കുന്നു.
പൂക്കള മത്സരത്തെ കുറിച്ച് വിശദമായ് അറിയുവാൻ 9447244049 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page