സ്പോർട്സ് : കേരള ടീമിനെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബാൾ ആദ്യ മത്സരത്തിൽ അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കൻഡറി സ്കൂൾ ടീം ഗുജറാത്തിനെതിരെ 3 ഗോളുകൾക്ക് വിജയിച്ച് തുടക്കം കുറിച്ചു. റിഫ ഷംസുദ്ധീൻ, ശ്രെയ എം എസ്, ആൻസില ടി ആർ എന്നിവരാണ് ആദ്യ മത്സരത്തിൽ ഗോൾ അടിച്ചത്.
64 മത് സുബ്രതോ കപ്പ് ജൂനിയർ ഗേൾസിന്റെ U/17 ഓഗസ്റ്റ് 22 ന് ബി ആർ അംബേദ്കർ സ്റ്റേഡിയത്തിൽ രാവിലെ 6:30 ന് നടക്കുന്ന മത്സരത്തിൽ കേരള ടീം ഉത്തരഖണ്ടിനെ നേരിടും. 58 ടീമുകൾ മാറ്റുരച്ച സംസ്ഥാന സുബ്രതോ മുഖർജി ഗേൾസ് ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായാണ് അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കൻഡറി സ്കൂൾ ടീം ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു മത്സരത്തിൽ പങ്കെടുക്കുന്നത്.
മുൻ സന്തോഷ് ട്രോഫി കളിക്കാരനും കേരള പോലീസ് ടീം അംഗവുമായിരുന്ന റിട്ട. ഡി.വൈ.എസ്.പി തോമസ് കാട്ടുകാരൻ ആണ് അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കൻഡറി സ്കൂൾ ടീം പരിശീലകൻ.
ശ്രുതിലക്ഷ്മി കെ.എസ്, സൂര്യഗായത്രി എ.ബി, ആഷി സി.ജി, ഭദ്ര എൻ.എസ്, മാളവിക സുധീർ, സഞ്ജന സി എസ്, അൻസില ടി,ആർ, ഗായത്രി കൃഷ്ണ സിമീഷ്, സ്രേയ എം എസ്, ആവണി കെ.എസ്, റിഫ ഷംസുദ്ധീൻ, അൽസിക രാമചന്ദ്രൻ, ആർദ്ര കെ വി, ആതിര കെ എസ്, ദേവനന്ദ പ്രസാദ്, ആര്യനന്ദ കെ.എസ് എന്നിവരാണ് ടീം അംഗങ്ങൾ. അംബിക വർമ്മ മാനേജർ ആണ്.
Avittathur LBSM Football Team represented Kerala in the first match of the Subroto Cup and started the tournament by winning by 3 goals against Gujarat
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

