ഇടതുപക്ഷവും കോൺഗ്രസും ചാത്തൻ മാസ്റ്ററോട് അനീതി കാണിച്ചു: കുമ്മനം രാജശേഖരൻ

ഇരിങ്ങാലക്കുട : കേരളം മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണികളും കേരള കോൺഗ്രസും ചാത്തൻ മാസ്റ്ററോട് കടുത്ത അനീതിയാണ് കാണിച്ചതെന്ന് ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. ഇരിങ്ങാലക്കുടയിൽ നടന്ന ചാത്തൻ മാസ്റ്റർ സ്മൃതി സഭയുടെ സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാത്തൻ മാസ്റ്ററെ മനഃപൂർവം അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സർക്കാരുകളോട് ഭാവി തലമുറ കണക്കു ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിമോചന സമരകാലത്ത് കേരളത്തിലുടനീളം അദ്ദേഹത്തെ അധിക്ഷേപിച്ച കോൺഗ്രസിന് പട്ടികജാതി സമൂഹം ഒരിക്കലും മാപ്പുനൽകില്ല. ചാത്തൻ മാസ്റ്ററുടെ ജന്മസ്ഥലമായ ഇരിങ്ങാലക്കുടയിൽ ഉചിതമായ ഒരു ചരിത്ര സ്മാരകം നിർമ്മിക്കാൻ പോലും എൽ.ഡി.എഫിനോ യു.ഡി.എഫിനോ സാധിച്ചില്ല. അധഃസ്ഥിത ജനവിഭാഗങ്ങൾക്ക് വേണ്ടി വലിയ ത്യാഗങ്ങൾ സഹിച്ച ഈ മഹാത്മാവിനോട് സംസ്ഥാന സർക്കാർ കാണിച്ച നിന്ദയും അവഗണനയും അത്യന്തം ഖേദകരമാണെന്നും കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി.

കർഷകത്തൊഴിലാളികൾക്കും അധഃസ്ഥിതർക്കും വേണ്ടി ചാത്തൻ മാസ്റ്ററെപ്പോലുള്ള മഹാത്മാക്കൾ നടത്തിയ ഉജ്ജ്വല പോരാട്ടങ്ങൾ വരുംതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനാണ് ഇരിങ്ങാലക്കുടയിൽ ചാത്തൻ മാസ്റ്റർ സ്മൃതി സഭ സംഘടിപ്പിക്കുന്നത്. കേരളത്തിലെ മുഴുവൻ പട്ടികജാതി സംഘടനകളെയും ഇതിൽ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.


സംഘാടക സമിതി ചെയർമാൻ സി.സി. മുകുന്ദൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ.കെ. അനീഷ് കുമാർ, കെ. സോമൻ, സെക്രട്ടറിമാരായ അഡ്വ. പന്തളം പ്രതാപൻ, രേണു സുരേഷ്, ജനറൽ കൺവീനർ കെ. അജിത്ത്, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ലോചനൻ അമ്പാട്ട്, അഡ്വ. സ്വപ്നജിത്, വി.സി. ബിനീഷ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page