മണപ്പുറം ഫൗണ്ടേഷൻ “വിങ്സ് ഓൺ വീൽസ് 2025” 50 ഭിന്നശേഷിക്കാർക്ക് ഒരു ലക്ഷം രൂപ വീതം വില മതിക്കുന്ന മുച്ചക്ര സ്‌കൂട്ടറുകൾ നല്കുന്നു

ഇരിങ്ങാലക്കുട : മണപ്പുറം ഗ്രൂപ്പ് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാവിഭാഗമായ മണപ്പുറം ഫൗണ്ടേഷൻ കേരളത്തിലെ നിർദ്ധനരും നിരാശ്രയരുമായ 50 ഭിന്നശേഷിക്കാർക്ക് ഒരു ലക്ഷം രൂപ വീതം വില മതിക്കുന്ന മുച്ചക്ര സ്‌കൂട്ടറുകൾ നല്കുന്നു.



മണപ്പുറം ഫൗണ്ടേഷൻ്റെ ഈ വർഷത്തെ സി.എസ്.ആർ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയാണ് “വിങ്ങ്സ് ഓൺ വീൽസ് 2025” എന്ന പദ്ധതി നിർവ്വഹിക്കുന്നത്. “വെല്ലുവിളി നേരിടുന്ന മനുഷ്യരും സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക്” എന്ന മുദ്രവാക്യവുമായി മുന്നേറുന്ന പ്രവർത്തനങ്ങൾക്ക് മാറ്റേകുകയാണ് മണപ്പുറം ഫൗണ്ടേഷൻ. സാമൂഹിക ജീവിതത്തിൽ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഒരു കൂട്ടം മനുഷ്യർക്ക് പറന്നുയരാൻ മണപ്പുറം ഫൗണ്ടേഷൻ ചിറകുകൾ സമ്മാനിക്കുന്നത് എന്ന് മണപ്പുറം ഫൗണ്ടേഷൻ സി ഈ ഓ ജോർജ് ഡി ദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.



മെയ് 31 ശനിയാഴ്ച 50 സ്‌കൂട്ടറുകളുടെ വാഹനവിളംബരജാഥ വലപ്പാട് നിന്നും രാവിലെ 9:30 ന് ആരംഭിച്ച് കൊടുങ്ങല്ലൂർ കെബീസ് ദർബാർ കൺവെൻഷൻ സെൻ്റർ വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. തുടർന്ന് ജൂൺ 2 തിങ്കളാഴ്‌ച ഉച്ച കഴിഞ്ഞ് 2:30 ന് കൊടുങ്ങല്ലൂർ കെബീസ് കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിക്കുന്ന “വിങ്സ് ഓൺ വീൽസ് 2025” എന്ന പദ്ധതിയിൽ മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്ടി വി പി നന്ദകുമാർ മുച്ചക്ര സ്‌കൂട്ടറുകൾ കൈമാറും.



ചടങ്ങിൽ നിയമ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, വി ആർ. സുനിൽ കുമാർ (കൊടുങ്ങല്ലൂർ എം എൽ എ), സി. സി. മുകുന്ദൻ (നാട്ടിക എം എൽ എ). ചാണ്ടി ഉമ്മൻ (പുതുപള്ളി എം എൽ എ), ഇ.ടി ടൈസൺ മാസ്റ്റർ (കൈപ്പമംഗലം എം എൽ എ), സനീഷ് കുമാർ ജോസഫ് (ചാലക്കുടി എം എൽ എ), റോജി എം ജോൺ (അങ്കമാലി എം എൽ എ), അർജുൻ പാണ്ട്യൻ (തൃശ്ശൂർ ജില്ലാ കളക്ടർ) എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കും. പരിമിതികളെ വെല്ലുവിളികളാക്കി മാറ്റി 12-ാം ക്ലാസ് വിദ്യഭ്യാസം പൂർത്തിയാക്കിയ അഭിഷേക്, കാലുകൾ കൊണ്ട് ചിത്രം വരയ്ക്കുന്ന കലാകാരി സ്വപ്‌ന അഗസ്റ്റിൻ എന്നിവർ മുഖ്യ അതിഥികളായി എത്തും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page