ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അണിമംഗലത്ത് സുസ്മിതം വീട്ടിൽ എം. സുധീറിന് സംസ്ഥാന അധ്യാപക അവാർഡ്. ഹയർ സെക്കൻഡറി വി ഭാഗത്തിൽ പുരസ്കാരം നേടിയ സംസ്ഥാനത്തെ നാല് അധ്യാപകരിൽ ഒരാളാണ് എം. സുധീർ. കൊടകര കൊടകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആണ്. ഇരിങ്ങാലക്കുട ബോയ്സ് സെക്കൻഡറി സ്കൂളിലും ജോലി ചെയ്തിരുന്നു.
പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം, മാതൃകാ ക്ലാസ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനംകൂടി വിലയിരുത്തിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബർ 10-ന് 2.30-ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ പുരസ്കാരം വിതരണം ചെയ്യും.
2005-ൽ ഇരിങ്ങാലക്കുട ജിഎംബിഎച്ച്എഎസ്എസിൽ നിന്നാണ് അധ്യാപനം തുടങ്ങിയത്. 2013-ൽ മികച്ച അധ്യാപകനുള്ള നെഹ്റു ഗ്രൂപ്പ് അവാർഡ് ലഭിച്ചു. എൻഎസ്എസ് ജില്ലാ കൺവീനർ പുരസ്സാരവും ലഭിച്ചിട്ടുണ്ട്. ഭാര്യ: സ്മിത. മകൾ: ഗായത്രി (സിഎ വിദ്യാർഥിനി).
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

