തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാന ഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾ 2026 ഫെബ്രുവരിയിൽ തന്നെ പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടറും കെ.എസ്.ടി.പി യും ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശം

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ-തൃശൂർ സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2026 ഫെബ്രുവരി മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതു ഉറപ്പാക്കണമെന്ന് തൃശൂർ ജില്ലാകളക്ടർക്കും വർക്കു നടത്തുന്ന കേരള സ്റ്റേറ്റ് ട്രാൻസ്പ്പോർട്ട് പ്രോജകട് ഡയറക്ടർക്കും ഹൈക്കോടതി നിർദ്ദേശം നൽകി.

കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെ റോഡിന് വീതികൂട്ടി കോൺക്രീറ്റ് നടത്താനുള്ള വർക്ക് 2021 ലാണ് KSTP ആരംഭിച്ചത്. 250 കോടി രൂപ എസ്റ്റിമേറ്റുള്ള ഈ വർക്കു നടത്താൻ പല സ്ഥലങ്ങളിലായി റോഡ് കുത്തി പൊളിച്ചതിനാൽ യാത്രാദുരിതങ്ങളും, വാഹന അപകടങ്ങളും വർദ്ധിച്ചു. ഈ സാഹചര്യത്തിലാണ് പൊതുപ്രവർത്തകരായ പി എ സീതി മാസ്റ്റർ, പി എ കരുണാകരൻ എന്നിവർ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

ഈ റോഡിലെ നിലവിലെ ശോചനീയാവസ്ഥ നിരവധി ഫോട്ടോകൾ സഹിതം ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നു. തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം കളക്ടർ വിളിച്ചു കൂട്ടി അടുത്ത ഫെബ്രുവരി മാസത്തിനുള്ളിൽ വർക്ക് പൂർത്തിയാക്കുമെന്ന് കളക്ടർകോടതിയിൽ ഉറപ്പു നൽകി.

ഇതിൻ്റെ അടിസ്ഥാനത്തിൽ ഈ വർക്കിൻ്റെ ഇനിയുള്ള മേൽനോട്ട ചുമതല കളക്ടർക്കും പ്രോജക്ട് ഡയറക്ടർക്കും ആയിരിക്കുമെന്നും കോടതി ഉത്തരവിൽ എടുത്തു പറഞ്ഞിട്ടുണ്ട്. ഈ സമയ പരിധിക്കുള്ളിൽ വർക്കു പൂർത്തീകരിക്കുന്നതിൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് വീഴ്ചവരുത്തുന്നുണ്ടോ എന്ന് കളക്ടർ ഗൗരവമായി നിരീക്ഷിക്കണമെന്നും ഇതു സംബന്ധിച്ച റിപ്പോർട്ട് 2026 മാർച്ച് 3 ന് ഹൈക്കോടതിക്ക് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page