ഇരിങ്ങാലക്കുട : കൊച്ചി-മുസിരിസ് ബിനാലെയുടെ ഔട്ട് റീച്ച് പ്രോഗ്രാമായ കല, കാലം, കലാപം എന്ന പരമ്പരയുടെ ഭാഗമായി സാഹിത്യചരിത്രത്തിൽ ദിശാ വ്യതിയാനംകുറിച്ച എഴുത്തുകാരനായ ആനന്ദിന്റെ ജന്മനാടായ ഇരിങ്ങാലക്കുടയിലെ ഗായത്രി ഹാളിൽ വെച്ച് ജനുവരി 10,11 തിയ്യതികളിൽ ഒരു സെമിനാർ സംഘടിപ്പിക്കുന്നു.
നോവൽ, ചെറുകഥ, നാടകം, കവിത, ലേഖനം എന്നിങ്ങനെ വിവിധ ശാഖകളിലായി വ്യാപിച്ചു കിടക്കുന്ന ആനന്ദിൻ്റെ സംഭാവനകളെ സമഗ്രമായി വിലയിരുത്തുന്നതാണ് ഈ സെമിനാർ. ശില്പി കൂടിയായ അദ്ദേഹത്തിൻ്റെ ശില്‌പങ്ങളുടെ പ്രദർശനവും അതു സംബന്ധിച്ച പഠനവും സെമിനാറിൻ്റെ ഭാഗമാണ്. എം.മുകുന്ദൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ബോസ് കൃഷ്‌ണമാചാരി ശില്പപ്രദർശനം ഉദ്ഘാടനംചെയ്യും. കെ സച്ചിദാനന്ദൻ സമാപന പ്രഭാഷണം നടത്തും. ആനന്ദുമായി എം എൻ കാരശ്ശേരി നടത്തുന്ന സംഭാഷണവും സെമിനാറിൻ്റെ ഭാഗമാണ്.
ഈ സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലളിതമായ ഈ ഗൂഗിൾ ഫോം പൂരിപ്പിച്ച് അയക്കണം എന്ന് സംഘടകർ അറിയിക്കുന്നു. https://forms.gle/htmts8NmqbgbYcoVA
A two-day seminar at Irinjalakuda as part of the Kochi-Muziris Biennale’s outreach program, Art, Time, Strife.
പരിപാടി സ്ഥലം: ഗായത്രി ഓഡിറ്റോറിയം, ഇരിങ്ങാലക്കുട ജനുവരി 10 ശനി രാവിലെ 10 മണി
ആമുഖം : പി. പവിത്രൻ
ഉദ്ഘാടനം : എം. മുകുന്ദൻ
ആനന്ദിന്റെ ശില്പങ്ങൾ പ്രദർശനോദ്ഘാടനം : : ബോസ് കൃഷ്‌ണമാചാരി
മുഖ്യപ്രഭാഷണം : വി. രാജകൃഷ്‌ണൻ ആനന്ദും ആധുനികതയും
പ്രബന്ധങ്ങൾ
കെ സി നാരായണൻ : : പരിസ്‌ഥിതി ദർശനം
കവിത ബാലകൃഷ്‌ണൻ : ആനന്ദിന്റെ ശില്പങ്ങൾ
എ എം ഷിനാസ് : മതപരിചരണം
ആനന്ദ് – എം എൻ കാരശ്ശേരി സംഭാഷണം
പാനൽ ചർച്ച
ഗസൽ
ജനുവരി 11 ഞായർ രാവിലെ 10 മണി
സുനിൽ പി ഇളയിടം : നൈതികത
എൻ അജയകുമാർ : ഭാഷയും ആഖ്യാനവും
ഷാജി ജേക്കബ് : ചരിത്രദർശനം
എം ആർ മഹേഷ് : അധികാരം, രാഷ്ട്രതന്ത്രം
ദേവേശൻ പേരൂർ : ആനന്ദിന്റെ കവിതകൾ
പി ഗീത : ആനന്ദിൻ്റെ ചെറുകഥകൾ
എം ആർ രാജേഷ് : നാടകങ്ങൾ
അൻവർ അലി എൻ : ലേഖനങ്ങൾ
സമാപനം
കെ സച്ചിദാനന്ദൻ. അശോകൻ ചരുവിൽ
ചവിട്ടുനാടകം
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

