ഇരിങ്ങാലക്കുട : സ്‌കൂൾ കലോത്സവത്തിൽ അവസരം നേടിയെടുക്കാൻ സാധിച്ചിട്ടും, ചമയങ്ങളുടെ ഭാരിച്ച ചെലവ് കാരണം മാറിനിൽക്കേണ്ടി വരുന്ന മത്സരാർത്ഥികൾക്ക് കൈത്താങ്ങായി ഇരിങ്ങാലക്കുടയിലെ നന്ദനം ഡാൻസ് കളക്ഷൻസ്.
കലാമത്സരങ്ങളിൽ പങ്കെടുക്കുന്ന ഓരോ വിദ്യാർത്ഥിക്കും വേഷത്തിനും ആഭരണങ്ങൾകുമായി വലിയ തുക ചെലവഴിക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. ഇതുമൂലം ചില നിർധന കുട്ടികൾക്ക് മത്സരം ഉപേക്ഷിക്കേണ്ടി വരുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് സൗജന്യ ചമയ വിതരണവുമായി നന്ദനം ഡാൻസ് കളക്ഷൻസ് മുന്നോട്ടുവന്നത്.
സ്കുളിൽ നിന്നുള്ള കത്തുമായി എത്തുന്ന ഏത് വിദ്യാർത്ഥിക്കും ഡ്രസും ആഭരണങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ ചമയങ്ങളും സൗജന്യമായി നൽകുമെന്ന് സ്ഥാപനത്തിന്റെ ഉടമ സായികുമാർ അറിയിച്ചു.
ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിന് സമീപവും ത്യശൂർ എം.ജി. റോഡിലും പ്രവർത്തിക്കുന്ന നന്ദനം ഡാൻസ് കളക്ഷൻസ്. 2018-ൽ തൃശൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും സമാനമായ സേവനം നൽകിയിരുന്നു. കലോത്സവം വീണ്ടും ത്യശൂരിലെത്തിയതോടെ ഇത്തവണ കൂടുതൽ വിദ്യാർത്ഥികൾക്ക് ചമയങ്ങൾ നൽകാനുള്ള ഒരുക്കത്തിലാണ് ഇവർ. കൂടുതൽ വിവരങ്ങൾക്ക് 7909196886
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

