ഇരിങ്ങാലക്കുട : മേൽപ്പത്തൂരിൻ്റെ പ്രസിദ്ധമായ സുഭദ്രാഹരണം ചമ്പുവിൽ, സുഭദ്ര സന്യാസ വേഷധാരിയായ അർജ്ജുനനെ ശ്രുശ്രൂഷിച്ച്, ചാതുർമാസ്യം അനുഷ്ഠിക്കുന്ന ഭാഗമാണ് ഇരിങ്ങാലക്കുട കഥകളിക്ലബ്ബ് ഒരുക്കുന്ന ‘വാഗ്മിത’യുടെ ഭാഗമായി അദ്യദിനം ആരംഭിച്ചത്.
സന്യാസിയെ പരിചരിക്കുന്ന സുഭദ്ര, സന്യാസിയിൽ അർജ്ജുനൻ്റെ ലക്ഷണങ്ങളെ കണ്ട് ദുഖിക്കുന്നു. അതുപോലെ അർജ്ജുനൻ സുഭദ്രയുടെ മനസ്സ് എന്താണന്നറിയാതെ ദുഖിക്കുന്നു. ഇങ്ങനെ രണ്ടുപേരുടെയും മനോവ്യാപരങ്ങളാണ് ‘വാഗ്മിത’യുടെ ആദ്യദിനമായ ബുധനാഴ്ച അരങ്ങേറിയത്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കൂടിയാട്ടാചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിക്കുന്ന “സുഭദ്രാഹരണം” ചാക്യാർക്കൂത്തിൻ്റെ അവസാനഭാഗമാണ് ‘വാഗ്മിത’യിൽ അരങ്ങേറുന്നത്.
മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാർ താളത്തിൽ സരിത കൃഷ്ണകുമാർ എന്നിവർ അരങ്ങിൽ അകമ്പടിയേകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

