തുടങ്ങിവെച്ച പദ്ധതികൾ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ ജനങ്ങൾക്കായി തുറന്നു കൊടുക്കുവാൻ കിട്ടിയ അവസരം ദൈവനിയോഗമായി കണക്കാക്കുന്നതായി അഡ്വ തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : തുടങ്ങിവെച്ച പദ്ധതികൾ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ ജനങ്ങൾക്കായി തുറന്നു കൊടുക്കുവാൻ കിട്ടിയ അവസരം ദൈവനിയോഗമായി കണക്കാക്കുന്നതായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭാ സമാജികനായി വിജയിച്ച അഡ്വ തോമസ് ഉണ്ണിയാടൻ. ഠാണാ ചന്തക്കുന്ന് റോഡ് വികസനം, കോടതി സമുച്ചയം എന്നിവയെ കുറിച്ചാണ് അദ്ദേഹം ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ സൗഹൃദം സന്ദർശനത്തിന് എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

എല്ലാവർക്കും അറിയുന്ന പോലെ പകൽ പോലെ സത്യമായ കാര്യമാണ് താൻ യു ഡി എഫ് മന്ത്രിസഭയിൽ ഇരിങ്ങാലക്കുട എം എൽ എ ആയിരുന്ന കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും ധനകാര്യ മന്ത്രി കെ എം മാണിയോടും വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തി നേടിയെടുത്ത പദ്ധതിയാണ് റാണാ ചന്തക്കുന്ന് വികസനം. എ.എസ്സും, ടി ഐഎസും, എല്ലാം വാങ്ങി കോടികണക്കിന് രൂപ അനുവദിപ്പിച്ച പദ്ധതിയാണ് ഇത്.

അതുപോലെ തന്നെ 2013-14 ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് കോടതി സമുച്ചയതും , അന്ന് അതിന് 34 കോടി രൂപ മാറ്റിവച്ചു നിർമ്മാണം ഉദ്ഘാടനവും , 2 നില അന്ന് പൂർത്തീകരിച്ചിരുന്നു. ഇപ്പോൾ അതിന്റെ നിമ്മാണവും പൂർത്തീകരിച്ചു തുറന്നു കൊടുവാൻ ഉള്ള സാഹചര്യം ഇപ്പോൾ ഉണ്ടാക്കുന്നതും ഏറെ സന്തോഷം ഉളവാക്കുന്ന കാര്യമാണെന്ന് ഉണ്ണിയാടൻ പറഞ്ഞു. ഈ പദ്ധതികൾക്ക് വേണ്ടി ബിന്ദു ടീച്ചറും ഏറെ താല്പര്യ എടുത്ത് ചെയ്തിട്ടുണ്ടെന്നും അതും സന്തോഷം ഉള്ള കാര്യമാണെന്നും, ആ നിലയിൽ ടീച്ചറോടും ഏറെ നന്ദി ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.


ഇതുനു പുറമെ പ്രകടനപത്രികയിൽ സൂചിപ്പിച്ച പദ്ധതികളും ഘടന ഘട്ടമായി തുടങ്ങി വച്ചു പൂർത്തീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. വിത്യസ്ത മേഖലകളിൽ കഴിവിന്റെ പരമാവധി ഉപയോജിച്ചു വികസന പദ്ധതികൾ കൊണ്ടുവരും.

തന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകരെയും തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകിയ എം പി ജാക്സനെയും അദ്ദേഹം നന്ദി അറിയിച്ചു . എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ തനിക്ക് ഉണ്ടായതുകൊണ്ടാണ് വലിയ ഭൂരിപക്ഷത്തിൽ വീണ്ടും ഇരിങ്ങാലക്കുടയിൽ തെരഞ്ഞെടുക്കപ്പെടാൻ ഉണ്ടായ സാഹചര്യം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

തനിമ പോലുള്ള സാംസ്കാരിക ഉത്സവങ്ങൾ തിരിച്ചു വരുവാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും, അതിനു വേണ്ടി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ സ്ഥാനത്തിന് പുറമേ യുഡിഎഫ് സർക്കാർ ഏൽപ്പിക്കുന്ന ഏത് ചുമതലയും സ്വീകരിക്കാൻ തയ്യാർ ആണെന്നും അദ്ദേഹം സൂചിപ്പിച്ചു .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page