പുല്ലൂർ : സ്നേഹത്തണൽ സീനേജ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വിഷു ആഘോഷം മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ വിഷു കൈനീട്ടം നൽകി ഉദ്‌ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ ടി കെ ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക് മെമ്പർ മണി സജയൻ ആശംസ നേർന്നു സംസാരിച്ചു. തുടർന്ന് പായസ വിതരണവും നടത്തി. രക്ഷാധികാരി ഭാസുരാംഗൻ പ്രവർത്തനപരിപാടി വിശദികരിച്ചു.
ഉഷ ഭാസ്കരൻ, ടി കെ സോമൻ, ഉഷ ഗോപാലകൃഷ്ണൻ, കവിത ടീച്ചർ, സീത ഷൺമുഖൻ, സുരേന്ദ്രൻ ചേലക്കുളത്ത്, രാധാകൃഷ്ണൻ കൂട്ടുമാക്കൽ, എന്നിവർ പാട്ടും കവിതയും ആലപിച്ചു. യോഗത്തിന് സെക്രട്ടറി എ എൻ രാജൻ സ്വാഗതവും, പ്രസിഡൻ്റ് സീത ഷൺമുഖൻ നന്ദിയും രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

