മുരിയാട് ഗ്രാമ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ ശില്പശാല സംഘടിപ്പിച്ചു

മുരിയാട് : മുരിയാട് ഗ്രാമ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ ശില്പശാല സംഘടിപ്പിച്ചു . പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാലയിൽ പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു . ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺ ബോസ്കോ മോഡറേറ്റർ ആയി വിവിധ പദ്ദതികളെ കുറിച്ച് വിശദീകരിച്ചു . വാർഡുകൾ കേന്ദ്രീകരിച്ചു നടത്തേണ്ട ശുചീകരണ പ്രവർത്തങ്ങളുടെ അവലോകനം നടത്തി പൂർത്തിയാക്കാനുള്ള പ്രവർത്തികളുടെ സമയക്രമം നിയചയിച്ചു .

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമിത പ്രസാദ് , സെക്രട്ടറി ശാലിനി , ഹരിത കർമ്മ സേന കോ ഓർഡിനേറ്റർ ശിഖാമണി , വികസന സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ നികിത അനൂപ് , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർ മാൻ എ എം ജോൺസൻ , ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ സുനിത മുരളി , കുടുംബശ്രീ ചെയർപേഴ്സൺ മിനി സത്യൻ ,

ഭരണസമിതി അംഗങ്ങളായ എ എസ സുനിൽ കുമാർ , ശ്രീ ഷൈജു വി ആർ , ബിന്ദു ഇ വി , കെ കെ സുരേഷ് ബാബു , ശരി വീനസ് , അഞ്ജലി ഷാബു , ജ്യോതി സരിൻ, ടി കെ ശശി , ഷീജ മോഹനൻ , എം ൻ ആർ ഇ ജി എ ഇ അഞ്ചു ,ആശ വർക്കർമാർ , കുടുബശ്രീ അംഗങ്ങൾ , പൊതു പ്രവത്തകർ തുടങ്ങിയവർ പങ്കെടുത്തു .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page