ഇരിങ്ങാലക്കുട : ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം മുകുന്ദപുരം സഭയുടെ നേതൃത്വത്തിൽ ചാലക്കുടിയിൽ വച്ച് നടന്ന കെ എൻ നാരായണൻ നമ്പീശൻ അനുസ്മരണ സമ്മേളനത്തിൽ, “ആദരണീയം – 2026″ൻ്റെ ഭാഗമായി രമേശൻ നമ്പീശനെ ആദരിച്ചു. കലാ-സാംസ്കാരിക-സംഗീത രംഗങ്ങളിൽ അദ്ദേഹം നല്കിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരണം.
സ്വദേശത്തും വിദേശത്തുമായി മൂന്ന് പതിറ്റാണ്ടിലേറെയായി കലാരംഗത്ത് നൂതന ആശയങ്ങൾ ആവിഷ്കരിക്കുകയും, സംഘാടനത്തിലും അവതരണത്തിലും പുതുവഴികൾ വെട്ടിത്തുറക്കുകയും ചെയ്ത അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ചടങ്ങിൽ സ്മരിക്കപ്പെട്ടു.
കേന്ദ്ര സെക്രട്ടറി കെ എൻ കൃഷ്ണൻ നമ്പീശൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രാദേശിക സഭാ പ്രസിഡൻ്റ് എം വാസുദേവൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ നിലവിലെ പ്രസിഡൻ്റാണ് ആദരിക്കപ്പെട്ട രമേശൻ നമ്പീശൻ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





