മലയാളത്തിലെ ആദ്യ എ ഐ ചിത്രം ‘വാഗ്ദത്ത ഭൂമി’യുടെ ട്രെയിലർ പുറത്തിറങ്ങി

ഇരിങ്ങാലക്കുട : മലയാളത്തിലെ ആദ്യത്തെ സമ്പൂർണ എ ഐ ചിത്രവും ഇന്ത്യയിലെ ആദ്യത്തെ ആർട്ട് ഹൗസ് എഐ സിനിമയുമായ വാഗ്ദ്ത്ത ഭൂമി തിയറ്റർ റിലീസിന് ഒരുങ്ങുന്നു. വാലപ്പൻ ക്രിയേഷൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു.

വാലപ്പൻ ക്രിയേഷൻസിൻ്റെ ബാനറിൽ ഷാജു വാലപ്പൻ നിർമിച്ച് സിദ്ധിക്ക് പറവൂർ രചന, ആനിമേഷൻ, സംവിധാനം എന്നിവ നിർവഹിച്ച ചിത്രമാണിത്. പൂർണമായും എ ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിർമിച്ച ആദ്യ മലയാള ചലച്ചിത്രം എന്ന പ്ര ത്യേകതയുമുണ്ട്. വാലപ്പൻ ക്രിയേഷൻസി ന്റെ നാലാമത്തെ നിർമാണ സംരംഭമാണിത്.



മണ്ണിനോടുള്ള ഒരു കർഷകൻ്റെ ആത്മബ ന്ധവും ആധുനിക കാലത്തെ യുവതലമുറ യുടെ വിദേശ കുടിയേറ്റവും തമ്മിലുള്ള ആ ത്മസംഘർഷമാണ് ചിത്രത്തിൻ്റെ പ്രധാന പ്രമേയം. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഷാജു വാലപ്പൻ, സിദ്ദീഖ് പറവൂർ, ഡോക്ടർ അനശ്വര, ഡി.ഒ.പി ജലീൽ ബാദുഷ, തേക്കിൻകാട് ജോസഫ്, ലിൻസി ഷാജുവാലപ്പൻ, ജോസ് മാമ്പിള്ളി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page