കാട്ടൂർ : കാട്ടൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർക്കും ഹരിത കർമ്മ സേനാംഗങ്ങൾക്കും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. KSFE യുടെ സഹകരണത്തോടെ നടത്തിയ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.
കാട്ടൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. മനു അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡൻ്റ് ജിജി പ്രവീൺകുമാർ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എസ്. അനീഷ് ,നൂറ റിയാസ്, ബഷീർ വി. എ പഞ്ചായത്ത് അംഗങ്ങളായ ജൂലി ബെന്നി, ശ്രീലത തിലകൻ, സി.എൽ. ജോയ്, രശ്മി പ്രമേഷ്, അംബിക ഷാജി, രാധിക സുരേഷ്, ജൂലിയസ് ആന്റണി, ഹൈദ്രോസ് എ എസ്, ലിൻസി വിൻസന്റ്, ജയ്ഹിന്ദ് രാജൻ,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ. ബി പവിത്രൻ, രജനി നന്ദകുമാർ, അംബുജ രാജൻ, അജയൻ തറയിൽ, പ്രസീന സജയൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖിൽ, അസി. സെക്രട്ടറി എൻ. രാജേഷ്, കാട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണൻ , അസി.സെക്രട്ടറി ബിനോയ്. ടി.വി തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനീയർ അഞ്ജിത മിഥുൻ, ശരണ്യ പി. എസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




