കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം ഉഷാ നങ്ങ്യാർക്ക് (നങ്ങ്യാർകൂത്ത്). ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാരം മിഴാവ് കലാകാരന്മാരായ കലാമണ്ഡലം രവികുമാർ, കലാമണ്ഡലം മണികണ്ഠൻ എന്നിവർക്ക്

പുരസ്‌കാരം : 2024, 2025 വർഷങ്ങളിലെ കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ് (അക്കാദമി രത്‌ന) സംഗീത നാടക അക്കാദമി അവാർഡുകൾ (അക്കാദമി പുരസ്‌കാരം) 2024, 2025 വർഷങ്ങളിലെ ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാരം എന്നിവയും പ്രഖ്യാപിച്ചു.



പാരമ്പര്യ നാടകവേദിയിലെ സമഗ്ര സംഭാവനക്കായി സംഗീത നാടക അക്കാദമി അവാർഡ് ഇത്തവണ മുതിർന്ന കൂടിയാട്ടം കലാകാരി ഉഷാ നങ്ങ്യാർക്ക് (നങ്ങ്യാർകൂത്ത്) ലഭിച്ചു. ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാരത്തിന് മിഴാവ് കലാകാരന്മാരായ കലാമണ്ഡലം രവികുമാർ (2024 ലെ പുരസ്‌കാരം), കലാമണ്ഡലം മണികണ്ഠൻ (2024 ലെ പുരസ്‌കാരം) അർഹരായി.



സംഗീതം, നൃത്തം, നാടകം, നാടോടി കലകൾ എന്നീ മേഖലകളിൽ മികവ് തെളിയിക്കുന്ന 40 വയസ്സിന് താഴെയുള്ള യുവ കലാകാരന്മാർക്ക് കേന്ദ്ര സംഗീത നാടക അക്കാദമി നൽകുന്നതാണ് ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാരം.



അക്കാദമി അവാർഡിന് ഒരു ലക്ഷം രൂപ സമ്മാനവും താമ്രപത്രവും അംഗവസ്ത്രവും സമ്മാനവും ലഭിക്കും. ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാരത്തിന് ഇരുപത്തയ്യായിരം രൂപ സമ്മാനവും താമ്രപത്രവും അംഗവസ്ത്രവും ലഭിക്കും.

കൂടിയാട്ടം കലാകാരിയും അദ്ധ്യാപികയും ഗവേഷകയുമാണ് ഉഷാ നങ്ങ്യാർ. അമ്മന്നൂർ മാധവ ചാക്യാരുടെ ശിഷ്യയാണ്. ഇരിങ്ങാലക്കുട അമ്മന്നൂർ കുടുംബാംഗമാണ് കലാമണ്ഡലം രവികുമാർ. അദ്ദേഹം പൈങ്കുളം രാമചാക്യാർ സ്മാരക കലാപീഠത്തിലെ കലാകാരനും അധ്യാപകനുമാണ്. കലാമണ്ഡലം മണികണ്ഠൻ മൂഴിക്കുളം നേപഥ്യയിലെ മിഴാവ് കലാകാരനും അധ്യാപകനുമാണ്.



ഈ ബഹുമതികൾ മികവിന്റെയും നേട്ടത്തിന്റെയും ഉയർന്ന നിലവാരത്തെ പ്രതീകപ്പെടുത്തുക മാത്രമല്ല, സുസ്ഥിരമായ വ്യക്തിഗത പ്രവർത്തനങ്ങളെയും സംഭാവനകളെയും അംഗീകരിക്കുകയും ചെയ്യുന്നു എന്നതാണ് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരങ്ങളുടെ പ്രത്യേകത.



സംഗീത നാടക അക്കാദമി ഫെലോഷിപ്പും അവാർഡുകളും ഇന്ത്യൻ രാഷ്ട്രപതി ഒരു പ്രത്യേക ചടങ്ങിൽ നൽകും സംഗീത നാടക അക്കാദമി സെക്രട്ടറി രാജു ദാസ് വാർത്ത കുറിപ്പിൽ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page