ഇരിങ്ങാലക്കുട : വായനയുടെ മഹത്വവും പുസ്തകസംസ്കാരത്തിന്റെ പ്രാധാന്യവും വിദ്യാർത്ഥികളിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ പുതിയ ലൈബ്രറിയുടെ ഉദ്ഘാടനവും വായനാദിനാചരണവും സംഘടിപ്പിച്ചു.
സ്കൂളിന്റെ റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ എസ്.ഡി.ബി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളിലെ പൂർവവിദ്യാർത്ഥിയും, ജനം ടി.വി. ഡയറക്ടറുമായ വിപിൻ പാറമേക്കാട്ടിൽ മുഖ്യാതിഥിയായി പങ്കെടുത്തു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ പി. എം. ഗോപാലന്റെയും ലീലാ ബാലന്റെയും സ്മരണാർത്ഥമാണ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തത്. മുഖ്യാതിഥി ലൈബ്രറി ഉദ്ഘാടനം നിർവഹിച്ച് വിദ്യാർത്ഥിക്ക് പുസ്തകം കൈമാറിക്കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിതിൻ മൈക്കിൾ എസ്.ഡി.ബി. സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥിയായ ഇമ്മാനുവൽ പോൾ പുസ്തകവായന നടത്തി. വിദ്യാർത്ഥിനി മെറിസ അവതരിപ്പിച്ച മലയാളം കവിതാചൊല്ലൽ ശ്രദ്ധേയമായി. പി.ടി.എ. പ്രസിഡന്റ് അഡ്വ. ഹോബി ജോളി ആശംസകൾ നേർന്നു.
പരിപാടിയുടെ ഭാഗമായി പുസ്തകദാനയജ്ഞവും സാഹിത്യ കഥാപാത്രങ്ങളുടെ അവതരണവും സംഘടിപ്പിച്ചു. ലൈബ്രേറിയൻ ശ്രീമതി അനുപമ വേണുഗോപാൽ നന്ദി രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





