മാധവനാട്യഭൂമിയിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ ഭാണം അരങ്ങേറി

ഇരിങ്ങാലക്കുട : മാധവനാട്യഭൂമിയിലെ ഗുരുസ്മരണദശരൂപകമഹോത്സവത്തിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ എഴുതിയ രസസദനം ഭാണം മാർഗി മധുചാക്യാർ സംവിധാനം ചെയ്ത് രംഗത്തെത്തിച്ചു. ഭാണത്തിൻ്റെ അവതരണത്തിന് മുൻപ് ദിലീപ് രാജ ഭാണത്തിൻ്റെ കാവ്യഭംഗിയും അവതരണവഴികളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി തുടർന്ന് രസസദനം ഭാണത്തിൽ വിടനായി മാർഗി മധുചാക്യാർ രംഗത്തെത്തി.



അഞ്ചാം ദിവസമായ ഞായറാഴ്ച സമവകാരത്തിൻ്റെ ഉദാഹരണമായ സമുദ്രമഥനം കൂടിയാട്ടം അരങ്ങേറും കൂടിയാട്ടത്തിന് മുൻപ് ഡോ. പാഴൂർ ദാമോദരൻ സമവകാര ചിന്തകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും തുടർന്ന് ഡോ. അമ്മന്നൂർ രാജനീഷ് ചാക്യാർ സംവിധാനം ചെയ്ത സമുദ്രമഥനം കൂടിയാട്ടം അരങ്ങേറും.



സമുദ്രമഥനത്തിൽ വിഷ്ണുവായിട്ട് ഡോ. രജനീഷ് ചാക്യാർ ശിവനായിട്ട് അമ്മന്നൂർ മാധവ് ചാക്യാർ ബ്രഹ്മാവായിട്ട് ഗുരുകുലം കൃഷ്‌ണ ദേവ് ലക്ഷ്മിയായിട്ട് ഡോ. ഭദ്ര പി.കെ.എം അനന്തനായിട്ട് നേപത്ഥ്യ യദുകൃഷ്ണൻ എന്നിവർ രംഗത്തെത്തും.



ഭാണത്തിൻ്റെ അവതരണത്തിൽ മിഴാവ് കലാമണ്ഡലം മണികണ്ഠൻ, നേപത്ഥ്യ ജിനേഷ് ഇടക്കയിൽ കലാനിലയം രാജൻ താളത്തിന് ഡോ. ഭദ്രപി.കെ.എം, ഗുരുകുലം ഋതു ചമയത്തിൽ കലാനിലയം സുന്ദരൻ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page