പരിസ്ഥിതി പ്രവർത്തകർക്ക് ആദരവൊരുക്കി ഞാറ്റുവേല മഹോത്സവം 2026; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും തീം സോങ് റീലോഞ്ചും

ഇരിങ്ങാലക്കുട : പ്രകൃതിസംരക്ഷണത്തിന്റെയും കാർഷിക സംസ്കാരത്തിന്റെയും സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിഷൻ ഇരിങ്ങാലക്കുട ജൂലൈ 16 മുതൽ 22 വരെ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം 2026-ന്റെ സ്വാഗതസംഘം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ജില്ലാ ജഡ്ജ് ജോമോൻ ജോൺ നിർവഹിച്ചു.

ബാബു കോടശ്ശേരി മാസ്റ്റർ എഴുതി ആനന്ദ് മധുസൂതനൻ സംഗീതം നൽകിയ തീം സോങ് റീ ലോഞ്ച് ചെയ്തത് സംഗീത കോളേജ് അധ്യാപികയും പിന്നണി ഗായികയുമായ ഡോ. ശ്യാമ പി.ആറാണ്. വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.



ചക്കദിനാചാരണത്തിന്റെ ഭാഗമായി പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫാ. ജോയ് പീണിക്കപ്പറമ്പിലിനെയും, ‘പ്ലാവ് ജയൻ’ എന്ന പേരിൽ സുപരിചിതനായ ജയനെയും ചടങ്ങിൽ ആദരിച്ചു. ലോകകപ്പ് ഫുട്ബോളിലെ ഓരോ ഗോളിനും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ഫാ. ജോയ് പീണിക്കപ്പറമ്പിൽ ശ്രദ്ധേയനാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 30,000-ത്തിലധികം പ്ലാവുകൾ നട്ടുപിടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാകുകയും ചെയ്ത വ്യക്തിയാണ് പ്ലാവ് ജയൻ.



തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം സി ബി ഷക്കീല, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണൻ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിഷൻ ഇരിങ്ങാലക്കുട ചീഫ് കോ-ഓർഡിനേറ്റർ സിമീഷ് സാഹു സ്വാഗതവും എ സി സുരേഷ് നന്ദിയും രേഖപ്പെടുത്തി.



ജനറൽ കൺവീനർ പി.ആർ സ്റ്റാൻലി, കോ ഓർഡിനേറ്റർമാരായ കെ. എൻ സുഭാഷ് , ടെൽസൺ കോട്ടോളി , ഷാജി മാസ്റ്റർ, കൃഷ്ണപ്രസാദ്, ജെഫ്രിൻ സോജൻ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page