ഇരിങ്ങാലക്കുട : നാദോപാസന ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ‘നാദ് മിലാപ്’ എന്ന പേരിൽ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ശിൽപശാലയും, മെഹ്ഫിലും ജൂലൈ 26ന് മാധവ നാട്യ ഭൂമിയിൽ (അമ്മന്നൂർ ഗുരുകുലം) നടക്കും.
രാംപൂർ–സഹസ്വാൻ ഘരാനയിലെ പ്രമുഖ ഹിന്ദുസ്ഥാനി ഗായകൻ ഉസ്താദ് ഗുലാം നിയാസ് ഖാൻ ശിൽപശാലയ്ക്ക് നേതൃത്വം നൽകും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന വോക്കൽ ശിൽപശാലയിൽ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പരിശീലനം നൽകും. വൈകിട്ട് 5.30 മുതൽ 7.30 വരെ മെഹ്ഫിൽ അരങ്ങേറും. ഹാർമോണിയത്തിൽ ജയപ്രകാശ് കെ. ടി. യും തബലയിൽ അമിത്രജ് എസ്.യും അനുഗമിക്കും.
സംഗീതം അഭ്യസിക്കുന്ന വിദ്യാർഥികൾക്കും സംഗീതാസ്വാദകർക്കും പരിപാടി പ്രയോജനകരമാകുമെന്ന് സംഘാടകർ അറിയിച്ചു. പരിമിത സീറ്റുകളായതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 94477 97965, 94473 50780.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




