പുല്ലൂർ: ഊരകത്ത് അരയേക്കറിലധികം സ്ഥലത്ത് കൃഷിചെയ്തിരുന്ന വാഴകളും ഫലവൃക്ഷ തൈകളും സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ച നിലയിൽ. മുരിയാട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പൊഴോലിപറമ്പിൽ പോൾ ജോർജിന്റെ പുരയിടത്തിൽ കൃഷി ചെയ്തിരുന്ന വിളകളാണ് കഴിഞ്ഞ ദിവസം രാത്രി വെട്ടി നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കുലച്ച വാഴകളടക്കം എൺപതോളം വാഴകൾ, അടക്കാമരം, ജാതി തൈകൾ, തെങ്ങിൻ തൈകൾ, ചേന തുടങ്ങി പുരയിടത്തിലുണ്ടായിരുന്ന മുഴുവൻ വിളകളും വെട്ടി നശിപ്പിക്കപ്പെട്ട നിലയിലാണ്. ചൊവ്വാഴ്ച്ച വൈകീട്ട് വരെ ഉടമ ജോർജ് കൃഷിയിടത്തിൽ വിളകൾക്ക് വളവും മറ്റും ചെയ്‌തിരുന്നു. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു. ഇത് സംബന്ധിച്ച് ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




