കാറളം : വി.എച്ച്.എസ്.എസ് കാറളത്തിലെ വിമുക്തി ക്ലബ്ബിന്റെ യോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ലഹരിവിമുക്ത സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടിയിൽ തൃശൂർ എക്സൈസ് വകുപ്പിലെ സിവിൽ എക്സൈസ് ഓഫീസറും വിമുക്തി റിസോഴ്‌സ് പേഴ്സണുമായ ജദീർ പി. എം. മുഖ്യാതിഥിയായി പങ്കെടുത്തു. ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
യോഗത്തിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, വരും ദിവസങ്ങളിൽ നടത്തേണ്ട ബോധവൽക്കരണ പരിപാടികൾ, ലഹരിവിരുദ്ധ ക്യാമ്പയിനുകൾ, പുതിയ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യുകയും ചെയ്തു.
വിമുക്തി ക്ലബ്ബ് കോർഡിനേറ്റർമാരായ മുഹമ്മദ് റോഷലും, ഭവ്യ തിലകനും പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടി ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിന് പ്രചോദനമായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



