ചലച്ചിത്രം : 2025 ലെ കാർലോവി വേരി അന്താരാഷ്ട്രചലച്ചിത്രമേളയിൽ പ്രത്യേക ജൂറി പുരസ്കാരം നേടിയ ഇറാനിയൻ ചിത്രം ” ഔട്ട്ക്രൈ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 18 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു . ഇറാനിൽ പൊതുസ്ഥലത്ത് സ്ത്രീകൾ പരിപാടികൾ അവതരിപ്പിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ച് കൊണ്ട് തെരുവുകളിൽ പാടാൻ തീരുമാനിക്കുന്ന യുവഗായിക സേതിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.
സേതിയുടെ പ്രകടനങ്ങൾ ശ്രദ്ധ നേടുന്നതോടെ മതനിയമങ്ങൾക്കെതിരെയുള്ള പുതിയ തലമുറയുടെ പോരാട്ടത്തിൻ്റെ പ്രതീകമായി അവൾ മാറുന്നു. ഭരണകൂടത്തിൻ്റെ വിലക്കുകളെ ലംഘിച്ച് കൊണ്ട് അതീവ രഹസ്യമായിട്ടാണ് 104 മിനിറ്റുള്ള ചിത്രം നിർമ്മിച്ചത്. സംവിധായകൻ സൊഹെയ്ൽ ബെയ്റാഗിക്ക് നാലു വർഷത്തെ തടവു ശിക്ഷയും ചിത്രത്തിലെ അഭിനേതാക്കൾക്ക് വിലക്കുകളും തുടർന്ന് നേരിടേണ്ടി വന്നു.. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



