ഇരിങ്ങാലക്കുട : സെയ്ൻ്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് AKCC യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ രണ്ടാമത് അഖിലകേരള സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻറ് മാർച്ച് 23 മുതൽ മാർച്ച് 30 വരെ വൈകിട്ട് 7 മണിക്ക് ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനിയിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. കേരളത്തിലെ പ്രമുഖ ടീമുകളും വിദേശ കളിക്കാരും പങ്കെടുക്കും.
മാർച്ച് 23ന് ഞായറാഴ്‌ച വൈകിട്ട് 7 മണിക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. സെയ്ൻ്റ് തോമസ് കത്തീഡ്രൽ എ കെ സി സി പ്രസിഡൻറ് രഞ്ജി അക്കരക്കാരൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തും ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ്, ഇന്ത്യൻ ഫുട്ബോൾ താരം സി.വി പാപ്പച്ചൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
തുടർന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ചീനിക്കാസ് ചാലക്കുടി കാളിദാസ എഫ് സി തൃശ്ശൂരിനെ നേരിടും. മാർച്ച് 30 ഞായറാഴ്‌ച ഫൈനൽ മത്സരം നടക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു സമ്മാനദാനം നിർവഹിക്കും.
കേരളത്തിലെ അതിപ്രശസ്‌തരായ ടീമുകൾ ആയ എം എം ടി കൊച്ചിൻ, പ്ലേ ബോയ്‌സ് കോഴിക്കോട്, ജി എസ് ടി തൃശൂർ, ഓർബിറ്റ് മലപ്പുറം, സുകന്യ പെരുമ്പാവൂർ, ഒ ആർ പി സി കേച്ചേരി, ചീനിക്കാസ് ചാലക്കുടി, കാളിദാസ എഫ് സി തൃശ്ശൂർ, തുടങ്ങിയ ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരങ്ങളും, ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലർമാരും ഇരിങ്ങാലക്കുട വെട്രൻസ് (പഴയകാല ഫുട്ബോൾ പ്രതിഭകൾ) തമ്മിലും സി എം ഐ വൈദികരും ഇരിങ്ങാലക്കുട രൂപത ജീസസ് യൂത്ത് തമ്മിലുള്ള പ്രദർശന മത്സരങ്ങളും ടൂർണമെന്റ്റിൽ ഉണ്ടായിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive