ഇരിങ്ങാലക്കുട : ബാംഗ്ലൂർ സ്വദേശിയായ നാടകകലാകാരൻ അനീഷ് വിക്ടറിൻ്റെ ‘ഷഫിൾഡ്’….. (Shuffled) എന്ന സോളോ പെർഫോമൻസ് വാൾഡൻ പോണ്ട് ഹൗസിൽ അവതരിപ്പിച്ചു. ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്ററിൻ്റെ സഹകരണത്തോടെയായിരുന്നു അവതരണം.
‘ഷഫിൾഡ്’ എന്നാൽ,’കശക്കിക്കുത്തിയത്’ എന്നു പറയാം. ഒരു കെട്ട് ചീട്ട് കശക്കും പോലെ, കശക്കിക്കുത്തപ്പെട്ട ജീവിതങ്ങൾ. നാം സ്വയം തെരഞ്ഞെടുത്തതെന്ന് അവകാശപ്പെടുന്ന തെരഞ്ഞെടുപ്പുകൾ, നമ്മുടെ തന്നെയാണോ, അതോ മറ്റൊരു ‘ചോയിസ്’ ഇല്ലായ്മയിൽ നിന്നുടലെടുത്തതാണോ എന്ന് നമുക്കു തന്നെ അറിയാതാവുന്ന ജീവിതങ്ങൾ. കണ്മുന്നിൽ നിൽക്കുമ്പോഴും, കാണാതെ, അറിയാതെ പോകുന്ന ജീവിതങ്ങൾ, കൺ വെട്ടത്തിൽ നിന്നു മാഞ്ഞതിനു ശേഷം മനസ്സിൻ്റെ അതിരുകൾക്കപ്പുറം എവിടെയോ ചവിട്ടുന്ന നൃത്തച്ചുവടുകൾ. ഈ ലോകത്തിൻ്റെയും മറുലോകത്തിൻ്റെയും അതിരുകൾക്കിടയിൽ കൊട്ടിയമരുന്ന ആദിമതാളങ്ങൾ. എല്ലാറ്റിൻ്റെയുമിടയിലൂടെയുള്ള ഒരു യാത്രയായിരുന്നു, ‘ഷഫിൾഡ്..’
‘ഹോബ്സൻസ് ചോയിസ്,’ മദ്ധ്യപ്രദേശിലെ ഗോണ്ട് ആദിവാസികളുടെ ജീവിതം, എൺപതുകളിൽ ബ്ലാക്ക് ആൻ്റ് വൈറ്റ് ടിവി സ്ക്രീനുകളിലൂടെ പ്രത്യക്ഷപ്പെട്ട ദൂരദർശൻ തുടങ്ങിയതിലൂടെയൊക്കെ യാത്ര ചെയ്യുന്ന ‘ഷഫിൾഡ്’ അനീഷ് വിക്ടറിൻ്റെ അമ്മയുടെ ജീവിതകഥ കൂടിയാണ്. പ്രീതി ബകാൽകർ സാങ്കേതികപിന്തുണയും ലക്ഷ്മി മേനോൻ ക്രിയാത്മക സഹകരണവും നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



