ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ & വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആദര സമ്മേളനം സംഘടിപ്പിച്ചു. പൊതു വിദ്യാലയങ്ങളിൽ പഠനം നടത്തി ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുക എന്ന ഉദ്യേശത്തോടെ കഴിഞ്ഞ 15 വർഷമായി ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് നൽകി വരുന്ന ആദരവിൻ്റെ ഭാഗമായാണ് ഗേൾസ് സ്കൂളിൽ എസ് എസ് എൽ സി , പ്ലസ് ടു, വി എച്ച് എസ് ഇ വിഭാഗങ്ങളിലായി ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മൊമൊൻ്റെയും ക്യാഷ് അവാർഡും നൽകി അഭിനന്ദിച്ചത്.
ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൺ ആദര സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിൽ വെഗാ വേണുനാഥനും, ഹയർ സെക്കൻഡറി വിഭാഗത്തിൽ ശിവനന്ദന പി എസും വി എച്ച് എസ് ഇ വിഭാഗത്തിൽ ഇസബെല്ലാ ജോസ് കെ യും പുരസ്കാരങ്ങൾ കരസ്ഥമാക്കി.
ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് പ്രസിഡൻ് വി ആർ സുകുമാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ബിന്ദു പി ജോൺ, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ ഹേന കെ ആർ, ഹെഡ്മിസ്ട്രസ് സുഷ കെ എസ് , പി ടി എ പ്രസിഡൻ്റ് എ വി ഷൈൻ , വിദ്യാർത്ഥി പ്രതിനിധി ആവണി കൃഷ്ണ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രസ്ക്ലബ്ബ് സെക്രട്ടറി ടി ജി സിബിൻ സ്വാഗതവും ട്രഷറർ രാഹുൽ അശോകൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



