ഇരിങ്ങാലക്കുട : നാട്യരംഗം കളരിയിൽ നടന്ന സാധനാ വൈഭവം – ഭരതനാട്യ കച്ചേരി ശ്രദ്ധേയമായി. നാട്യരംഗം എല്ലാ മാസവും സംഘടിപ്പിക്കുന്ന സാധനാ വൈഭവം, കലാകാരന്മാർക്ക് തങ്ങളുടെ കലാസാധന അവതരിപ്പിക്കാനും കലാഭാവങ്ങൾ അന്വേഷിക്കാനും അവസരമൊരുക്കുന്ന വേദിയാണ്.
ഗുരു മീര നങ്ങ്യാരുടെ ശിഷ്യയായ അനു വി. എസ്. ആണ് അരങ്ങിലെത്തിയത്. ഇരിങ്ങാലക്കുട കഥകളി ക്ലബ് പ്രസിഡന്റ് രമേശൻ നമ്പീശൻ, മധുസൂദനൻ, ഡോ. എ. വി. രാജേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കലാകാരന്മാരെയും കലാസ്നേഹികളെയും ഒരുമിപ്പിക്കുന്ന ഈ പ്രതിമാസ വേദി, സാധനയിലൂടെയും അവതരണത്തിലൂടെയും കല വളർത്തിയെടുക്കാനുള്ള ഒരു ഇടമായി നാട്യരംഗത്ത് തുടരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



