ഇരിങ്ങാലക്കുട : ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ സംരംഭകത്വ മനോഭാവവും സർഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്റ്റുഡന്റ്സ് കോർണർ ആരംഭിച്ചു.
വിദ്യാർത്ഥികളുടെ ആശയങ്ങൾക്കും കഴിവുകൾക്കും പ്രായോഗിക വേദിയൊരുക്കുകയും ചെറുകിട സംരംഭങ്ങളിലൂടെ ബിസിനസ് ചിന്തയും ആത്മവിശ്വാസവും വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ നിർമിക്കുന്ന ഉൽപ്പന്നങ്ങളും സർഗാത്മക സൃഷ്ടികളും പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും അവസരം ലഭ്യമാക്കുന്നതിന് വേണ്ടി രൂപീകരിച്ച സ്റ്റുഡന്റസ് കോർണറിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ എം. കെ. മുരളി നിർവഹിച്ചു. ടീച്ചർ ട്രയിനീസായ മിനി എം. എം, നൈജി വേലായുധൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



