ഇരിങ്ങാലക്കുട : എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിൽ നടന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേളയിൽ 714 പോയിൻറോടെ നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ കിരീടം നേടി. സമാപന സമ്മേളനം വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വത്സല ബാബു ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം സി.ബി.ഷക്കീല ടീച്ചർ അദ്ധ്യക്ഷയായിരുന്നു.
ജില്ലാ പഞ്ചായത്തംഗം ഷീല ജോർജ്ജ് മുഖ്യാതിഥിയായിരുന്നു. വിവിധ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.പി. കണ്ണൻ, കെ.എസ്. തമ്പി, പി.എസ്.മനു, ഷീജ ഉണ്ണികൃഷ്ണൻ, റോസിലി ഫ്രാൻസീസ്, ത്രിതല ജനപ്രതിനിധികളായ ആലീസ് തോമസ്, സുമാരാമൻ, എ ഇ ഒ എം.എസ്. രാജീവ് , സെൻറ്.മേരീസ് എൽ പി എസ് പി.ടി.എ പ്രസിഡൻറ് വി.എം റെനീഷ്, വികസന സമിതി ഭാരവാഹികളായ എൻ.പി.രജനി , ഡോ. കെ.ആർ. സുധീർ , സി.പി. ജോബി, എം. കെ മുരളി, സി.പി.സ്മിത, കെ.പി ഹജീഷ് എന്നിവർ സംസാരിച്ചു .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


