കൊടുങ്ങല്ലൂർ : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊടുങ്ങല്ലൂർ ബ്രാഞ്ചിന്റെ വിമൻസ് ഡന്റൽ കൗൺസിൽ (WDC) നേതൃത്വത്തിൽ നടപ്പിലാക്കുന്ന സവിശേഷ പദ്ധതിയായ ‘മൈൻഡ്ഫുൾ ഡെന്റിസ്റ്റ് സീരീസ്’ മൂന്നാം ഭാഗം വനിതാ ദന്ത ഡോക്ടർമാരുടെ മാനസികക്ഷേമത്തിനും വ്യക്തിത്വ വികസനത്തിനും നേതൃത്വപാടവം മെച്ചപ്പെടുത്തുന്നതിനും പ്രാധാന്യം നൽകി സംഘടിപ്പിച്ചു.
ദന്തചികിത്സാരംഗത്തെ തൊഴിൽപരമായ വെല്ലുവിളികൾക്കൊപ്പം മാനസിക സമ്മർദങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള അറിവും പ്രായോഗിക മാർഗങ്ങളും പങ്കുവെക്കുക ലക്ഷ്യമിട്ട പരുപാടി. ഡോ. ലജു മഹേഷ് എം.ഡി.എസ്. നയിച്ചു. ഡബ്ലു ഡി സി പ്രതിനിധികളായ ഡോ. ലിറ്റി ജോയി, ഡോ. ലുബ്ന പി.എ എന്നിവർ നേതൃത്വം നല്കി.
പരിപാടിയുടെ ഭാഗമായി പീഡോഡോണ്ടിസ്റ്റും സർട്ടിഫൈഡ് കോൺഷ്യസ് പാരന്റിങ് കോച്ചുമായ ഡോ. നിധു കെ. തമ്പിയെ ആദരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


