പ്ലാസ്റ്റിക് കവറുകൾക്ക് പകരമായി സ്വയം നിർമിച്ച പേപ്പർ ക്യാരിബാഗുകൾ വ്യാപാരികൾക്ക് സൗജന്യമായി വിതരണം ചെയ്ത്ത് കാറളം വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്‌സ്

കാറളം : പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് വളണ്ടിയേഴ്‌സ് മാനസ ഗ്രാമത്തിലെ കടകളിൽ സ്വയം നിർമിച്ച പേപ്പർ ക്യാരിബാഗുകൾ സൗജന്യമായി വിതരണം ചെയ്തു. പഴയ പത്രക്കടലാസ് ഉപയോഗിച്ചാണ് മനോഹരവും ഉറപ്പുള്ളതുമായ പേപ്പർ ബാഗുകൾ നിർമ്മിച്ചത്.

ഏകദേശം 200 ഓളം പേപ്പർ ബാഗുകളാണ് ഇവർ നിർമ്മിച്ച് വിതരണം നടത്തി. പ്ലാസ്റ്റിക് കവറുകൾക്ക് പകരമായി കടലാസ് ബാഗുകൾ ഉപയോഗിക്കാൻ വ്യാപാരികളെയും ഉപഭോക്താക്കളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിപി മായാദേവി, അധ്യാപിക ടി എസ് സിന്ധു എന്നിവരുടെ നേതൃത്വത്തിൽ ഈ പ്രവർത്തനങ്ങൾ നടത്തിയത്.

ചെറിയ പരിശ്രമങ്ങളിലൂടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന സന്ദേശമാണ് ഈ സംരംഭത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. നാ ട്ടുകാരുടെയും വ്യാപാരികളുടെയും വലിയ പിന്തുണയാണ് ഈ പ്രവർത്തനത്തിന് ലഭിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page