ചങ്ങമ്പുഴ അനുസ്മരണം

അനുസ്മരണം : മലയാളത്തിലെ പ്രശസ്ത കവിയും ഗദ്യകാരനുമായ ചങ്ങമ്പുഴ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള 1911 ഒക്ടോബറിൽ എറണാകുളം ജില്ലയിലെ എടപ്പിള്ളിയിലാണ് ജനിച്ചത്. അദ്ദേഹത്തിൻ്റെ 115 -ാം ജന്മവാർഷികം കലാലോകം ആദരവോടെ ആചരിക്കുകയാണ്.

കവിത സമാഹാരം, ഖണ്ഡകാവ്യം, പരിഭാഷ, നോവൽ എന്നീ വിഭാഗങ്ങളിലായി 57 കൃതികൾ ഈ പ്രതിഭാശാലി കൈരളിക്ക് കാഴ്ചവെച്ചിട്ടുണ്ട്. മലയാളത്തിലെ പ്രശസ്ത സാഹിത്യനിരൂപകനായിരുന്ന പ്രൊഫ: എം.കെ. സാനു, “നക്ഷത്രങ്ങളുടെ പ്രേമഭാജനം ” എന്നാണ് ചങ്ങമ്പുഴയെ വിശേഷിപ്പിച്ചിട്ടുള്ളത്.

കാവ്യനർത്തകി, രമണൻ, ബാഷ്പാഞ്ജലി, മണിവീണ, ഹേമന്തചന്ദ്രിക എന്നിവ ചങ്ങമ്പുഴയുടെ പ്രശസ്തമായ കൃതികളിൽ ചിലതു മാത്രമാണ്. അക്ഷരാഭ്യാസം ലഭിച്ചിട്ടില്ലാത്ത സാധാരണക്കാരായ മനുഷ്യരുടെ ചുണ്ടുകളിൽപ്പോലും കുറെ പതിറ്റാണ്ടുകൾ തത്തിക്കളിച്ചിരുന്നത്, രമണനിലേയും, വാഴക്കുലയിലേയും വരികളായിരുന്നു.

1948 ൽ തൃശ്ശൂർ മംഗളോദയം നേഴ്സിംഗ് ഹോമിൽ വെച്ചാണ്, മഹാകവി വിട പറഞ്ഞത്. 36 വർഷം കൊണ്ട് മലയാള സാഹിത്യരംഗത്ത് തൻ്റെ സിംഹാസനം ഉറപ്പിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജ്വലിക്കുന്ന സ്മരണയ്ക്കു മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്നു. - കലാസദനം- സർഗ്ഗസംഗമം കമ്മിറ്റി, കാട്ടൂർ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page