ഇരിങ്ങാലക്കുട : സി ആർ കേശവൻ വൈദ്യരുടെ സ്മൃതി ദിനം ആചരിച്ചു. കാട്ടുങ്ങച്ചിറ മതമൈത്രീ നിലയത്തിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് സ്മരണാഞ്ജലിയും പ്രാർത്ഥനായോഗവും ഉണ്ടായിരുന്നു.

എസ് എൻ എജുക്കേഷൻ ട്രസ്റ്റ് മാനേജർ ഡോ. സി കെ രവി യോഗത്തിൽ അധ്യക്ഷത വഹിച്ചു. എസ് എൻ എൽ പി റിട്ടയേഡ് എച്ച് എം ബിജുന പി എസ് അനുസ്മരണ പ്രഭാഷണം നടത്തി. പ്ലസ് ടു റിട്ടയർഡ് പ്രിൻസിപ്പൽ ബിന്ദു കെ സി ചടങ്ങിന് സ്വാഗതം പറഞ്ഞു. എസ്എൻഡിപി യോഗം കൺവീനർ പി കെ പ്രസന്നൻ കെ കെ കൃഷാന്ദ ബാബു, എസ് എൻ ചന്ദ്രിക മാനേജർ സി എൻ പുരുഷോത്തമൻ, പി കെ അജയഘോഷ്, വൈദ്യരുടെ ബന്ധുമിത്രാദികൾ, എസ് എൻ ട്രസ്റ്റ്, എസ് എൻ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ്, എസ് വി പ്രൊഡക്ട്സ്, ലാൽ മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, എസ് എൻ ലൈബ്രറി പ്രവർത്തകർ, തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

