ഇരിങ്ങാലക്കുട : 17-ാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം സമാപന സമ്മേളനവും പല്ലാവൂർ, തൃപ്പേക്കുളം, ഗുരുപൂജ, പത്മജ്യോതി പുരസ്കാരങ്ങളുടെ സമർപ്പണവും ഞായറാഴ്ച രാത്രി 8 മണിക്ക് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. ശ്രീ കൂടൽമാണിക്യം കിഴക്കേ ഗോപുര നടയിൽ നവംബർ 8 ഞായറാഴ്ച വൈകിട്ട് 6:30 ന് നിശ്ചയിച്ച സമാപന സമ്മേളന ചടങ്ങ് രാത്രി 8 മണിയിലേക്ക് മാറ്റി. 6:30 ന് കല്ലേക്കുളങ്ങര അച്യുതൻ കുട്ടി മാരാരുടെ തായമ്പക അരങ്ങേറും.
താളവാദ്യ മഹോത്സവം സമാപന സമ്മേളനത്തിൽ സമിതി പ്രസിഡന്റ്റ് കലാമണ്ഡലം ശിവദാസ് സ്വാഗതം പറയും. ഇരിങ്ങാലക്കുട എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടൻ വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവഹിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം.പി. ജാക്സൺ മുഖ്യാതിഥിയായിരിക്കും. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പ്രശസ്തിപത്ര സമർപ്പണം നിർവഹിക്കും
പല്ലാവൂർ ഗുരുസ്മൃതി അവാർഡ് കുട്ടനെല്ലൂർ രാജൻ മാരാർക്കും പത്മജ്യോതി പുരസ്കാരം (സീനിയർ) നാട്യകലാഗുരു മനു മാസ്റ്റർക്കും പത്മജ്യോതി പുരസ്കാരം (ജൂനിയർ) സുധാമൻ സുബ്രഹ്മണ്യനും സമർപ്പിക്കും.
ഗുരുപൂജ പുരസ്കാര ജേതാക്കൾ പുതുക്കോട് പത്മനാഭ മാരാർ, രാമാട്ട് നാരായണൻ, നായർ, കീഴില്ലം ഗോപാലകൃഷ്ണൻ, മറ്റൂർ വേണു, തിരുവില്വാമല രാമചന്ദ്രൻ, ഏഷ്യാഡ് ശശി മാരാർ, പല്ലശ്ശന മാധവൻകുട്ടി, വയലൂർ സുകുമാരൻ, തൃപ്പാളൂർ രാജൻ, വട്ടേക്കാട് രവി എന്നിവരാണ്.
എം.എൽ.എ. അഡ്വ. തോമസ് ഉണ്ണിയാടന് സമിതിയുടെ സ്നേഹാദരം ചടങ്ങിൽ നൽകും. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ അസി. സബ്ബ് ഇൻസ്പെക്ടർ ധനേഷ് സി.ജി.ക്ക് സമിതിയുടെ സ്നേഹാദരവും നൽകും.
പത്മിനി രാമചന്ദ്രൻ അനുസ്മരണം & പരിചായകും കലാനിരൂപകനായ കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല റിട്ട. ഡപ്യൂട്ടി രജിസ്ട്രാർ,വി. കലാധരൻ നിർവഹിക്കും.
എം. ഉണ്ണികൃഷ്ണൻ പ്രൈവറ്റ് സെക്രട്ടറി ടു വി സി , സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് (ഗവ . സ്പെഷ്യൽ സെക്രട്ടറി ), ഉണ്ണായിവാരിയർ സ്മാരക കലാനിലയം സെക്രട്ടറി അഡ്വ. സതീഷ് വിമലൻ, കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗം ഡോ. മുരളി ഹരിതം എന്നിവർ ഭാവുകങ്ങൾ നിന്നു സംസാരിക്കും. സമിതി ട്രഷറർ അജയ് മേനോൻ നന്ദിയും പറയും.
17-ാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തിൽ ശനിയാഴ്ച ശ്രീ കൂടൽമാണിക്യം കിഴക്കേ ഗോപുര നടയിൽ ചെർപ്പുളശ്ശേരി ജയൻ ചെർപ്പുളശ്ശേരി വിജയൻ എന്നിവരുടെ തായമ്പക അരങ്ങേറി.

The 17th National Pallavoor Thaalavaadya Festival Presentation of the Padmajyothi, Pallavoor, Thrippekkulam, and Gurupooja Awards
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

