ഇരിങ്ങാലക്കുട : 2026 ലെ മാടമ്പ് കുഞ്ഞുകുട്ടൻ കഥാപുരസ്കാരത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ സതീഷ് മഠത്തിൽ രചിച്ച “പേറ്റുമരം” എന്ന ചെറുകഥയ്ക്ക് നാലാം സ്ഥാനം.
29-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് എറണാകുളം പരമേശ്വർജി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കവി പ്രൊഫ. വി. മധുസൂദനൻ നായർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പായിപ്ര രാധാകൃഷ്ണൻ, ആർ. ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖ സാഹിത്യ-സാംസ്കാരിക വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ തിരഞ്ഞെടുത്ത കഥകൾ ഉൾപ്പെടുത്തിയ പുസ്തകത്തിന്റെ പ്രകാശനവും നടന്നു.
തുടർന്ന് നടന്ന കവിയരങ്ങ്, ദൂരദർശൻ മലയാളം വാർത്താ അവതാരകനായിരുന്ന ആർ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിരവധി എഴുത്തുകാർ പങ്കെടുത്ത വിപുലമായ മത്സരത്തിലാണ് സതീഷ് മഠത്തിലിന്റെ ശ്രദ്ധേയമായ രചനയായ “പേറ്റുമരം” ഈ മികച്ച നേട്ടം കൈവരിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
