ഠാണ – ചന്തക്കുന്ന് നാലുവരി പാതയ്ക്ക് നടുവിലെ ‘ഡിവൈഡർ അട്ടിമറി’ക്ക് പുറകിൽ ഇരിങ്ങാലക്കുട പള്ളി വികാരിയുടെ രാഷ്ട്രീയ അജണ്ട – മുൻ മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : ദശാബ്ദങ്ങളായി ഇരിങ്ങാലക്കുട കാത്തിരുന്ന ഠാണ – ചന്തക്കുന്ന് വികസനത്തിന്റെ അവസാനഘട്ടത്തിൽ നാലുവരി പാതയ്ക്ക് നടുവിൽ സുരക്ഷയ്ക്കായി നിർമ്മിച്ച ഡിവൈഡർ അട്ടിമറിക്ക് പുറകിൽ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി വികാരിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് തുറന്നടിച്ച് മുൻ മന്ത്രി ഡോ. ആർ ബിന്ദു. സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് വികസനം അട്ടിമറിക്കാൻ ഉള്ള നീക്കം അവസാനിപ്പിക്കണമെന്നും മുൻ മന്ത്രിയും എംഎൽഎയും ആയിരുന്ന ആർ ബിന്ദു പറഞ്ഞു.


കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഇന്ന വ്യക്തിക്ക് വോട്ട് ചെയ്യണമെന്ന് പരസ്യമായി പള്ളിയിൽ പറഞ്ഞതിലൂടെ തന്നെ ഇദ്ദേഹത്തിന്റെ രാഷ്ട്രീയം ഏവർക്കും മനസ്സിലായതാണെന്നും ആർ ബിന്ദു പറഞ്ഞു. റോഡ് വികസനത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ എല്ലാം ഏറെ ചർച്ചകൾക്കും മറ്റും അവസരം ഉണ്ടായിട്ടും അന്ന് ഉന്നയിക്കാത്ത വിഷയം ഇപ്പോൾ കൊണ്ടുവരുന്നതിന് പുറകിൽ സങ്കുചിത താല്പര്യങ്ങൾ തന്നെയാണെന്നും മുൻ മന്ത്രി പറഞ്ഞു.


സുരക്ഷയ്ക്കായി നിർമ്മിച്ച ഡിവൈഡർ വേണ്ടെന്ന് വെച്ച് നിർമ്മാണം തുടരുകയാണെങ്കിൽ, തുടർന്നുണ്ടാകുന്ന അപകടങ്ങൾക്ക് ആക്ഷൻ കൗൺസിലും അതിനു പുറകിലുള്ളവരും ഉത്തരവാദികളായിരിക്കും എന്നും മുൻ മന്ത്രി പറഞ്ഞു.


വികാരിയെ ഭയന്നാണോ ഇന്നത്തെ ഭരണകർത്താക്കൾ പല തീരുമാനങ്ങളും മാറ്റുന്നത് എന്ന ചോദ്യത്തിന്, ഇപ്പോൾ ഉടലെടുക്കുന്ന പല സാഹചര്യങ്ങളിൽ നിന്നും അതുതന്നെയായിരിക്കാം കാരണമെന്നും ആർ ബിന്ദു പറഞ്ഞു.

എൽഡിഎഫ് സർക്കാർ ഇരിങ്ങാലക്കുടയിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ തുടർച്ചകൾ തെരഞ്ഞെടുപ്പിന് ശേഷം വഴിമുട്ടി നിൽക്കുന്ന അവസ്ഥയാണെന്ന് ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ഏരിയ സെക്രട്ടറി വി മനോജ് കുമാറും പങ്കെടുത്തു.

എൽഡിഎഫ് ജനപ്രതിനിധികൾ നേതൃത്വം നൽകി നിരവധി പ്രവർത്തികൾ പൂർത്തീകരിച്ചു. അനേകം പ്രവർത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കുകയും നിർമ്മാണം തുടങ്ങുകയും ചെയ്തിരുന്നു. മണ്ഡലത്തിലെ വ്യത്യസ്ത‌ത മേഖലകളിൽ സവിശേഷ പ്രാധാന്യമുള്ളവയായിരുന്നു പദ്ധതികൾ എല്ലാം. എന്നാൽ മാറിയ സാഹചര്യത്തിൽ പദ്ധതി പ്രവർത്തനങ്ങൾ നിശ്ചലാവസ്ഥ യിലാണ്.

നിർമ്മാണപ്രവർത്തികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് നിലവിലെ എംഎൽഎയുടെയും മറ്റു അധികൃതരുടെയും ഭാഗത്തുനിന്ന് താല്പ‌ര്യം കാണിക്കുന്നില്ല. എൽഡിഎഫ് സർക്കാർ അനുവദിച്ചതും ഫണ്ട് അനുവദിച്ചതും നിർമ്മാണം തുടങ്ങിയ പ്രവർത്തികൾ സ്വന്തം പേരിൽ എഴുതിച്ചേർക്കുന്ന തിനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിൻ്റെ പ്രകടമായ ഉദാഹരണമാണ് റാണ ചന്തക്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർത്തിക്കൊണ്ട് വരുന്ന വിവാദങ്ങൾ.

ഡിവൈഡറുകൾ വേണ്ട എന്നത് പൊതുജനങ്ങൾക്ക് അപകടരഹിതമായ യാത്ര നിഷേധിക്കുന്നതിന് തുല്യമാണ്. വികസനത്തിൻ്റെ ലക്ഷ്യത്തെ അട്ടിമറിക്കുന്ന നിലപാടാണ് നിക്ഷിപ്ത‌ താല്‌പര്യത്താൽ സ്വീകരിക്കുന്നത്. വലിയ സാമ്പത്തിക ചെലവുള്ള പ്രവർത്തിക്ക് നിരവധി ചർച്ചകളിലൂടെയാണ് അന്തിമരൂപം നൽകിയത്.

ഇന്ന് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നവരെല്ലാം അത്തരം ചർച്ചകളിൽ പങ്കെടുത്തിരുന്നു. ചിലരുടെ രാഷ്ട്രീയ അജണ്ടയുടെ പേരിൽ വികസനം അട്ടിമറിക്കരുത്. നേരത്തെ നിശ്ചയിച്ച രീതിയിൽ തന്നെ ഡിവൈഡറുകൾ സ്ഥാപിച്ച് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കണം എന്നും സി പി എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page