ചലച്ചിത്രം : 2026 ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ ബ്രിട്ടീഷ് ഡോക്യുമെൻ്ററി ” നാസ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 12 വ്യാഴാഴ്ച സ്ക്രീൻ ചെയ്യുന്നു. ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക ആക്രമണങ്ങളിലും വംശഹത്യയിലും സൈനിക ഇൻ്റലിജൻസ് സംവിധാനങ്ങൾക്കുള്ള പങ്കാണ് 77 മിനിറ്റുള്ള ഡോക്യുമെൻ്ററി അന്വേഷിക്കുന്നത്.
2024 ലെ ഓസ്കാർ പുരസ്കാരം നേടിയ No other Land ൻ്റെ സഹസംവിധായകരായിരുന്ന Yuval Abraham, Rachel Szov എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ഹീബ്രു, ഇംഗ്ലീഷ് ഭാഷകളിലുള്ള ചിത്രം San Sebastians International Film Festival, Hot Springs Documentary Film Festival എന്നിവയിലും അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
