ലെൻസ്ഫെഡ് (ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) തൃശൂർ ജില്ലാ കൺവെൻഷൻ കെ രാജൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രവർത്തന രംഗത്ത് 28 വർഷം പൂർത്തിയാക്കിയ ലെൻസ്ഫെഡ് പ്രസ്ഥാനം നിർമ്മാണ രംഗത്ത് മാത്രമല്ല, സാമൂഹിക രംഗത്തും നൽകിവരുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും, നിർമ്മാണ വ്യവസായമായി പ്രഖാപിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൃശൂർ കോർപ്പറേഷൻ ഡെപ്യുട്ടി മേയർ എ.പ്രസാദ് മുഖ്യാഥിതിയായിരുന്നു. ലെൻഫെഡ് സംസ്ഥാന പ്രസിഡന്റ്റ് സി.എസ്. വിനോദ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് ടി.സി. നിമൽ അധ്യക്ഷനായിരുന്നു. കൺവെൻഷൻ്റെ ഭാഗമായുള്ള സംഘടനാ സെഷൻ ലെൻഫെഡ് സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറർ ഡി. ഗിരീഷ്കുമാർ, സംസ്ഥാന കറസ്പോൺഡൻസ് സെക്രട്ടറി കെ.എസ് . അനിൽകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.വി. ജയചന്ദ്രൻ, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി. രമേഷ് ജില്ലാ സെക്രട്ടറി സുമേഷ്, വി യു, ജില്ലാ ട്രഷറർ വിനോദ്.പി.വി, സംസ്ഥാന ക്ഷേമനിധി സ്റ്റാറ്റ്യൂട്ടറി ബോർഡ് അംഗം ടി.സി.ജോർജ്, സി.കെ.ഷാജു, സുഹാസ് ഡി കോലഴി, ജുനിഷ ജിനോജ്, എന്നിവർ പ്രസംഗിച്ചു. മാസ്റ്റർ പ്ലാനിനെ കുറിച്ചുള്ള ടെക്നിക്കൽ ക്ലാസിന് ജില്ലാ ടൗൺ പ്ലാനർ ജീവ ലിസ സേവ്യർ, ഡെപ്യുട്ടി ടൗൺ പ്ലാനർ ബിജോയ് മോഹൻ.കെ ടൗൺ പ്ലാനിങ് സർവേയർ സുമറാണി.എ.സ് എന്നിവർ നേതൃത്വം നൽകി
നേരത്തെ, ലെൻസ്പെഫെഡ് സീനിയർ അംഗം കെ.കെ. വത്സലൻ പതാക ഉയർത്തി കൺവെൻഷനോടനുബന്ധിച്ച് മിനി ബിൽഡ് എക്സ്പോയും സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയവരെയും സംഘടനാ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയവരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പരിപാടികൾക്ക് ഷാജു ജോസ്, ബിജു. ടി.എസ്, സലിൽ ഭാസ്കർ, കെന്നഡി തോമസ്, ബെൻസൻ വിൻസൻ്റ്, സുമോദ് ഇ വി, ഷെഫീഖ് കെ.ബി സുമേഷ്.പി.എസ്, ലിജോ ജോർജ്, ജോഷിമോഹൻ.ടി.കെ, മണികണ്ഠൻ.കെ.എസ് , ശ്രീവത്സലൻ.എം.എ, ആൻ്റണി ജെ ചിരിയങ്കണ്ടത്ത്, അംജിത്ത് മുഹമ്മദ് എന്നിവർ നേത്യത്വം നൽകി. കെട്ടിട നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട കെ സ്മാർട്ടിലെ കാലതാമസം ഒഴിവാക്കുക, കെട്ടിട നിമ്മാണമേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൺവെൻഷൻ പ്രമേയങ്ങളിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


