കച്ചേരിപ്പറമ്പിൽ പ്രവർത്തിച്ചിരുന്ന കോടതി സമുചയം ഇനി കൂടൽമാണിക്യത്തിന് സ്വന്തം – ജില്ലാ ജഡ്ജി താക്കോൽ കൈമാറി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം വക കച്ചേരിപ്പറമ്പിൽ 150 വർഷത്തിലധികം പഴക്കമുള്ള കോടതി സമുച്ചയത്തിന്മേൽ ഇനി കൂടൽമാണിക്യം ദേവസ്യത്തിന് പൂർണ്ണ അധികാരം. കോടതി സമുചയത്തിന്റെ താക്കോൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക്‌ ജില്ലാ ജഡ്ജി കൈമാറി. പഴയ കൊച്ചി രാജ്യത്തിന്റെ കാലം മുതൽ നിലനിന്നിരുന്ന ഒരു കോടതിയാണ് ഇത്. മുൻസിഫ് കോടതി, സബ് കോടതി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (JFCM) എന്നിവയാണ് പഴയ കച്ചേരി കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്നത്. കേരളത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള കോടതി സമുച്ചയങ്ങളിൽ ഒന്നാണിത്.

2005 കാലഘട്ടത്തിൽ പഴയ കെട്ടിടങ്ങളിലെ സ്ഥലപരിമിതി കാരണം, പിന്നീട് ഭൂരിഭാഗം കോടതികളും (അഡീഷണൽ ജില്ലാ കോടതി, എം.എ.സി.ടി, കുടുംബ കോടതി, സബ് കോടതി, മുൻസിഫ് കോടതി) ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷന് സമീപത്തേക്ക് മാറ്റി സ്ഥാപിച്ചു. എന്നാൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പഴയ കെട്ടിടത്തിൽ സ്ഥലം തുടർന്നു . അന്ന് തന്നെ ഈ സ്ഥലം കൂടൽമാണിക്യം ദേവസ്യത്തിന് കൈമാറി കിട്ടേണ്ടതായിരുന്നു, കോടതി പ്രവർത്തിക്കുന്നതിനാൽ അത് നീണ്ടുപോയി അതിനിടെ പല നിയമ പ്രശ്നങ്ങളും ഉടലെടുത്തിരുന്നു .

ഇരിങ്ങാലക്കുടയിലെ എല്ലാ കോടതികളെയും ഒരു കുടക്കീഴിലാക്കുന്നതിനായി മിനി സിവിൽ സ്റ്റേഷന് സമീപം ബഹുനില കോടതി സമുച്ചയത്തിന്റെ പണികൾ പൂർത്തിയായതോടെ എല്ലാ കോടതികളും ഈ കെട്ടിടത്തിലേക്ക് മാറിയതിനെ തുടർന്നാണ് ഇപ്പോൾ കച്ചേരി പറമ്പിലെ കോടതി സമുച്ചയം ദേവസത്തിന് പൂർണ്ണമായി കൈമാറി കിട്ടിയത് .

ദേവസ്വത്തിന് വരുമാനം ഉണ്ടാക്കുന്ന രീതിയിൽ ഉള്ള ഒരു പ്രോജക്ട് ഇവിടെ തുടങ്ങുവാൻ ദേവസ്വം കമ്മിറ്റി ഉദ്ദേശിക്കുന്നുണ്ടെന്നുംതാമസിയാതെ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും എന്നും ദേവസ്വം ചെയർമാൻ അഡ്വസി കെ ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

കച്ചേരിപ്പറമ്പിൽ പ്രവർത്തിച്ചിരുന്ന കോടതി താക്കോൽ കൈമാറി കിട്ടിയതിനെ തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്റും കച്ചേരി പറമ്പിലെ കോടതി സമുച്ചയം തുറന്നു നോക്കുകയും വരും ദിവസങ്ങളിൽ തന്നെ ഇവിടെ ഒരു സെക്യൂരിറ്റിയെ നിയോഗിക്കുകയും ചെയ്യുമെന്ന് ചെയർമാൻ പറഞ്ഞു .

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി ഭരണസമിതി അംഗമായ ബിന്ദു അഡ്വ. കെ ജി അജയകുമാർ, അഡ്മിനിസ്ട്രേറ്റർ പ്രീതി സി ദേവസ്വം ജീവനക്കാർ എന്നിവർ സംഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page