മംഗലാപുരം എക്സ്പ്രസ് ട്രെയിൻ ഓടിത്തുടങ്ങിയ കാലം മുതൽക്കേ കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ഉള്ളതാണ്. കോവിഡ് കാലഘട്ടത്തിൽ രാത്രികാല ട്രെയിനുകളുടെ സ്റ്റോപ്പ് നിർത്തലാക്കിയപ്പോൾ, അത് പുനർനിർണയിച്ച് വീണ്ടും സ്റ്റോപ്പ് അനുവദിക്കുമെന്ന് വിശ്വസിച്ച ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ യാത്രകൾക്ക് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുകയാണ്
കല്ലേറ്റുംകര : മംഗലാപുരം എക്സ്പ്രസ് ട്രെയിൻ ഓടിത്തുടങ്ങിയ കാലം മുതൽക്കേ കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ഉള്ളതാണ്. കോവിഡ് കാലഘട്ടത്തിൽ രാത്രികാല ട്രെയിനുകളുടെ സ്റ്റോപ്പ് നിർത്തലാക്കിയപ്പോൾ, അത് പുനർനിർണയിച്ച് വീണ്ടും സ്റ്റോപ്പ് അനുവദിക്കുമെന്ന് വിശ്വസിച്ച ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ യാത്രകൾക്ക് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
ചാലക്കുടി ഉൾപ്പെടെ മറ്റു പല സ്റ്റേഷനുകളും സ്റ്റോപ്പ് വീണ്ടും അനുവദിച്ചപ്പോൾ ഇരിങ്ങാലക്കുട റെയിൽവേ റെയിൽവേ സ്റ്റേഷന് പതിവുപോലെ അവഗണന മാത്രം.
കയ്യടി നേടുന്നതിനായി മാത്രം ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് പ്രത്യേകിച്ച് നേട്ടങ്ങൾ ഒന്നും തന്നെ കിട്ടുന്നില്ല.
ഏറ്റവും താഴെയുള്ള ‘ഡി’ ഗ്രേഡാണ് ഇപ്പോഴും ഈ സ്റ്റേഷൻ, കാലങ്ങളായി ഇതിന് മാറ്റങ്ങളും ഇല്ല. ജനപ്രതിനിധികളുടെ പ്രഖ്യാപനങ്ങൾ മാത്രം മുറപോലെ നടക്കുന്നുണ്ട്.
ബ്രിട്ടീഷ് കാലത്തുള്ള ഒരു ടീ ഷോപ്പും, ബാത്റൂമുകളും അല്ലാതെ ഒരു കാര്യവും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ഇല്ല. 6 ലക്ഷം പാസഞ്ചേഴ്സും 6 കോടി വരുമാനവുമുള്ള ഈ സ്റ്റേഷന് എന്തുകൊണ്ടാണ് അധികൃതർ അവഗണിക്കുന്നു എന്നത് ഇപ്പോൾ ഒരു ചോദ്യചിഹ്നമാണ്.
യാത്രകളുടെ ഏറെക്കാലത്തെ ആവശ്യമായ രണ്ടാം പ്ലാറ്റ്ഫോമിലെ ടീഷോപ്പ് അനുവദിക്കാൻ ഇതുവരെ തീരുമാനമായില്ല. ജനപ്രതിനിധികളുടെ താല്പര്യമില്ലായ്മ തന്നെയാണ് പ്രധാന പ്രശ്നം.
വികസന മുരടിപ്പിലായ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ യാത്രികർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ട്രെയിനുകളുടെ സ്റ്റോപ്പ് അനുവദിക്കാനുള്ള ശ്രമങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്ന് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഷാജു ജോസഫ് അധ്യക്ഷത വഹിച്ചു, ബിജു പനങ്കുടൻ പിസി സുഭാഷ് ജോഷോ ജോസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com